You are Here : Home / USA News

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2014-ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 01, 2014 12:34 hrs EST

 

ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2014-ലെ ഭരണസമിതിയെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജനറല്‍ബോഡി യോഗത്തില്‍ വെച്ച്‌ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

സമാജം പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ട്‌, സെക്രട്ടറി ജോര്‍ജ്‌ കൊട്ടാരം, വൈസ്‌ പ്രസിഡന്റ്‌ റ്റോമി മഠത്തിക്കുന്നേല്‍, ജോയിന്റ്‌ സെക്രട്ടറി കെ.വി. വര്‍ഗീസ്‌, ട്രഷറര്‍ എലിസബത്ത്‌ ഫിലിപ്പ്‌, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ വര്‍ഗീസ്‌ ലൂക്കോസ്‌ എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഫിലിപ്പ്‌ മഠത്തില്‍, തോമസ്‌ സാമുവേല്‍, സ്റ്റാന്‍ലി കളത്തില്‍, പ്രിന്‍സ്‌ മാര്‍ക്കോസ്‌, ബേബി ജോസ്‌, രാജേഷ്‌ പുഷ്‌പരാജ്‌, കുര്യന്‍ ആന്റണി എന്നിവരും, ഓഡിറ്റേഴ്‌സായി ജോസുകുട്ടി ജോസഫ്‌, സജി ഏബ്രഹാം എന്നിവരേയും യോഗം തെരഞ്ഞെടുത്തു. പുതിയ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി വിനോദ്‌ കെയാര്‍കെയേയും യോഗം തെരഞ്ഞെടുത്തു.

പുതിയ സമാജം പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌ കേരള സമാജത്തിന്റെ ഇന്നത്തെ പ്രസക്തിയെക്കുറിച്ചും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കംകൊടുത്തുകൊണ്ടുള്ള 2014-നെയാണ്‌ മുമ്പില്‍ കാണുന്നതെന്നും ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പ്രഖ്യാപിച്ചു. കൂടാതെ തന്നില്‍ നിക്ഷിപ്‌തമായ ജോലി വളരെ ശ്രദ്ധാപൂര്‍വ്വം നിറവേറ്റുമെന്നും തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തവരോടുളള നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്‌തു. ജോര്‍ജ്‌ കൊട്ടാരം അറിയിച്ചതാണിത്‌.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More