You are Here : Home / USA News

ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം നേതൃസംഗമം നടത്തി

Text Size  

Story Dated: Friday, January 31, 2014 04:46 hrs EST

Thomas T Oommen

ന്യുയോര്‍ക്ക്‌: ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം നവവര്‍ഷാഘോഷത്തോടനുബന്ധിച്ച്‌ നടത്തപ്പെട്ട നേതൃസംഗമത്തില്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സീനിയര്‍ പാസ്‌റ്റര്‍ കെ. ജെ. ജോസഫ്‌ മുഖ്യാഥിതിയായി പങ്കെടുത്തു. മനുഷ്യാവകാശത്തിനുവേണ്ടി പോരാടുന്ന, പീഡനങ്ങള്‍ക്കെതിരെ നിരന്തരം ശബ്‌ദമുയര്‍ത്തുന്ന, ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും പാസ്‌റ്റര്‍ ജോസഫ്‌ അഭിനന്ദനം രേഖപ്പെടുത്തി.

പ്രതികൂല സാഹചര്യങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ്‌ ലോകം കടന്നു പോകുന്നത്‌. ദൈവ സ്‌നേഹത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.

ചടങ്ങില്‍ ഐസിഎഫ്‌ പ്രസിഡന്റ്‌ തോമസ്‌ റ്റി. ഉമ്മന്‍ അധ്യക്ഷത വഹിച്ചു. വിത്സന്‍ ജോസ്‌, ജോര്‍ജ്‌ എബ്രഹാം (ഐഎന്‍ഒസി ചെയര്‍മാന്‍), ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ്‌ എബ്രഹാം, ട്രഷറര്‍ പി. വി. വര്‍ഗീസ്‌, വി. എം. ചാക്കോ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. നൈജീരിയായില്‍ അടുത്ത കാലത്തായി ക്രൈസ്‌തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും യോഗം ശക്‌തിയായി അപലപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More