താമ്പാ: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന് താമ്പാ ബേയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26-ന് താമ്പായിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐസി.സി) വെച്ച് ഇന്ത്യയുടെ അറുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം അതിവിപുലമായി ആഘോഷിച്ചു. താമ്പായിലെ 40 ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തില്‍പ്പരം ഇന്ത്യക്കാര്‍ സംബന്ധിച്ചു.
മലയാളത്തനിമയും സംസ്കാരവും വിളിച്ചോതിയ ഘോഷയാത്രയായിരുന്നു കേരളത്തിന്റേത്. കേരളത്തെ പ്രതിനിധീകരിച്ച് മലയാളി അസോസിയേഷന് ഓഫ് താമ്പാ (എം.എ.ടി)യുടെ നൂറില്‍പ്പരം അംഗങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഏബ്രഹാം ചെറിയാന്റെ നേതൃത്വത്തില്‍ മുപ്പതില്‍പ്പരം കലാകാരന്മാര് ചേര്‍ന്ന് നടത്തിയ ചെണ്ടമേളം കാണികളുടെ മുക്തകണ്ഠ പ്രശംസ പടിച്ചുപറ്റി.
മലയാളി അസോസിയേഷന് ഓഫ് താമ്പായെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സുരേഷ് നായര്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, പ്രസിഡന്റ് ഇലക്ട് ജോമോന് തെക്കേതൊട്ടിയില്‍, സെക്രട്ടറി ഏബ്രഹാം തോമസ്, ജോയിന്റ് സെക്രട്ടറി ബിജോയ് ജേക്കബ്, ട്രഷറര്‍ വര്‍ഗീസ് മാണി, ജോയിന്റ് ട്രഷറര്‍ ബാബു തണ്ടാശേരില്‍ എന്നിവരും മറ്റ് കമ്മിറ്റിയംഗങ്ങളായ തോമസ് വലിയവീടന്‍, വിജയന് നായര്‍, ജോര്‍ജ് ഏബ്രഹാം, ബാബു പോള്‍, ജോണ്‍ കല്ലോലിക്കല്‍, ജെയ്മോന് ഏബ്രഹാം, ജോസ്മോന് തത്തംകുളം, ഏബ്രഹാം ചെറിയാന്, റെജി അലക്സ്, ജേക്കബ് മാണിപറമ്പില്‍, ജിനോ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
Comments