You are Here : Home / USA News

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍: ഡോ. ജോര്‍ജ്‌ കാക്കനാട്ട്‌ പ്രസിഡന്റ്‌

Text Size  

Story Dated: Wednesday, January 22, 2014 12:38 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ പ്രസിഡന്റായി ആഴ്‌ചവട്ടം ചീഫ്‌ എഡിറ്റര്‍ ഡോ. ജോര്‍ജ്‌ എം കാക്കനാട്ട്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ അനില്‍ ആറന്മുളയാണ്‌ സെക്രട്ടറി. ആഴ്‌ചവട്ടം എക്‌സിക്യൂട്ടീവ്‌ എഡിറ്ററും കവിയും കോളമിസ്റ്റുമായ ജോയ്‌സ്‌ തോന്ന്യാമല ട്രഷററായി. ജനുവരി 15-ാം തീയതി സ്റ്റാഫോര്‍ഡിലെ പാം ഇന്ത്യാ റസ്റ്റോറന്റില്‍ കൂടിയ യോഗത്തിലെ തിരഞ്ഞെടുപ്പ്‌ ഏകകണ്‌ഠമായിരുന്നു.

മറ്റു ഭാരവാഹികള്‍ ഇവരാണ്‌: കോശി തോമസ്‌(വോയ്‌സ്‌ ഓഫ്‌ ഏഷ്യ), ജോര്‍ജ്ജ്‌ തൈക്കൂട്ടം(ഏഷ്യാനെറ്റ്‌), ജോയി തുമ്പമണ്‍(കേരള എക്‌സ്‌പ്രസ്സ്‌) എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരായിരിക്കും. രണ്‍ജിത്ത്‌ നായര്‍ ജോയിന്റ്‌ സെക്രട്ടറി, സജി പുല്ലാട്‌ ജോയിന്റ്‌ ട്രഷറാര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കും. ശാന്താ സുകു(മനോരമ ടിവി), ഡോ. മാത്യൂ വൈരമണ്‍. ചാര്‍ളി പടനിലം, ഡോ. മോളി മാത്യൂ, എബിസണ്‍ ഏബ്രഹാം(കൈരളി ടിവി), ഡോ. മനു ചാക്കോ, റോയി ജോര്‍ജ്‌ എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായിരിക്കും. ഹൂസ്റ്റണില്‍ പത്രസമ്മേളനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇനി മുതല്‍ 300 ഡോളര്‍ നിരക്കില്‍ ഇന്‍ഡ്യാ പ്രസ്‌ക്ലബ്‌ വേദിയൊരുക്കുന്നതായിരിക്കും എന്ന്‌ യോഗത്തിനു ശേഷം പ്രസിഡന്റ്‌ അറിയിച്ചു. നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം 100 ഡോളര്‍ അംഗത്വ ഫീസ്‌ ഈടാക്കാനും പ്രസ്‌ ക്ലബ്‌ അഗംങ്ങള്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡ്‌ നല്‌കാനും തീരുമാനമായി. ലോകത്തിന്റെ മാറുന്ന മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഭാവിയില്‍ സിംപോസിയങ്ങള്‍ സംഘടിപ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.