You are Here : Home / USA News

നോര്‍ത്ത് ടെക്‌സസ്സില്‍ ഫ്‌ളൂ മരണം 51 കവിഞ്ഞു: ഡാളസ്സില്‍ 35 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 22, 2014 12:32 hrs UTC

 

ഓസ്റ്റിന്‍ : ടെറന്റ് കൗണ്ടിയില്‍ ഫ്‌ളൂ ബാധിച്ചു മരണമടഞ്ഞവരുടെ സംഖ്യ 51 ആയി. ഡാളസ് കൗണ്ടിയില്‍ മാത്രം 35 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 നോര്‍ത്ത് ടെക്‌സസ്സിലെ ഓരോ കൗണ്ടിയിലും ഫ്‌ളൂ ബാധിച്ചു മരണമടഞ്ഞവരുടെ ഔദ്യോഗിക കണക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ന് വെളിപ്പെടുത്തി.

ഡാളസ്(35), ടെറന്റ്(6), ഡന്റണ്‍ (4), കോളിന്‍(4),  ഹണ്ട്(1), വൈസ്(1).

കാത്തലിക് ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ ജോണ്‍ പീറ്റര്‍ സ്മിത്ത് ഹെല്‍ത്ത് നെറ്റ് വര്‍ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഭവനരഹിതരായവര്‍ക്ക് സൗജന്യ ഫ്‌ളൂഷോട്ടു നല്‍കി. ഇന്നാരംഭിച്ച പ്രവര്‍ത്തനത്തിന്റെ ആദ്യ മൂന്നു മണിക്കുറില്‍ 60 പേര്‍ക്ക് ഫ്‌ളൂ കുത്തിവെയ്പ്പ് നല്‍കിയതായി ജെ.പി.എസ് കമ്മ്യൂണിറ്റി ഔട്ട് റീച്ചു പ്രോഗ്രാം ഡയറക്ടര്‍ ഡോണ്‍ പറഞ്ഞു.

ടെക്‌സസ് സംസ്ഥാനത്ത് പ്രത്യേകിച്ച് നോര്‍ത്ത് ടെക്‌സസ്സില്‍ ഫ്‌ളൂവിനെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടും മരണ നിരക്ക്  വര്‍ദ്ധിക്കുന്നതില്‍  അധികൃതര്‍ ആശങ്കാകുലരാണ്. ഫ്‌ളൂ ബാധിച്ചവര്‍ അസുഖം പൂര്‍ണ്ണമായും മാറുന്നതുവരെ വിശ്രമിക്കണമെന്നും, പനി മാറി എന്ന ഉറപ്പു വരുത്തിയതിനുശേഷം ജോലിയിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോകുന്നതാണ് പനി പടര്‍ന്ന് പിടിക്കാതിരിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.