You are Here : Home / USA News

ലാനാ ജനറല്‍ സെക്രട്ടറി ജോസ് ഓച്ചാലിന് കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 20, 2014 01:13 hrs UTC

 

മര്‍ഫി(ടെകസസ്): ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) ജനറല്‍ സെക്രട്ടറിയായി 2014 ല്‍ ചുമതലയേറ്റ ജോസ് ഓച്ചാലിന് കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് സ്വീകരണം നല്‍കി.

ജനുവരി 19 ഞായറാഴ്ച മര്‍ഫി ഹാഗര്‍മാനില്‍ ചേര്‍ന്ന് കെ.എല്‍.എസ്. സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് എബ്രഹാം തെക്കെമുറി അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിലെ പഴയ തലമുറയിലെ ഗായകനും, സംഗീത സംവിധായകനുമായ ഉദയഭാനു മാസ്റ്ററരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗനടപടികള്‍ ആരംഭിച്ചത്. ലാന സമ്മേളനം വിജയിപ്പിക്കുന്നതിന് കെ.എല്‍.എസ്. പ്രവര്‍ത്തകര്‍ വഹിച്ച പങ്കിനെ പ്രസിഡന്റ് അഭിനന്ദിച്ചു. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാഹിത്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന് യോഗം തീരുമാനിച്ചു. 2013-ലെ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജോസന്‍ ജോര്‍ജ്ജും, വരവ്-ചിലവ് കണക്കുകള്‍ ട്രഷറര്‍ പി.പി.ചെറിയാനും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ മീനു മാത്യൂ, സി.വി. ജോര്‍ജ്ജ്, സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജോസ് ഓച്ചാലില്‍ സ്വീകരണത്തിന് സമുചിതമായി മറുപടി പറഞ്ഞു. 2015 ല്‍ നടക്കുന്ന ലാന സമ്മേളനം ഡാളസ്സില്‍ നടത്തുന്നതിനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രസിഡന്റ് എബ്രഹാം തെക്കേമുറി പറഞ്ഞു. റോസമ്മ ജോര്‍ജ് സ്വാഗതവും, തോമസ് മാത്യൂ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.