You are Here : Home / USA News

ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, January 20, 2014 04:28 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്ക സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‌ ന്യൂയോര്‍ക്കിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ കാര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭണങ്ങള്‍ക്കുള്ള അത്മായ കമ്മീഷന്റെ പിന്തുണ തുടരുകതന്നെ ചെയ്യുമെന്ന്‌ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഷോളി കുമ്പിളുവേലി (സെക്രട്ടറി, ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌), ജോസ്‌ കാനാട്ട്‌ (ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍), സഖറിയാസ്‌ ജോണ്‍ (ട്രസ്റ്റി, ബ്രോങ്ക്‌സ്‌ ചര്‍ച്ച്‌), ജോര്‍ജ്‌ കൊട്ടാരം (ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍), ഷാജി സഖറിയ (എസ്‌.എം.സി.സി), സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (എസ്‌.എം.സി.സി), ബാബു മുകളേല്‍ (സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ലോംഗ്‌ഐലന്റ്‌), കുര്യന്‍ ആന്റണി, ജോവിന്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.