You are Here : Home / USA News

ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‌ അമേരിക്കയില്‍ സ്വീകരണങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 17, 2014 03:41 hrs UTC

 

ന്യൂയോര്‍ക്ക്‌: ആഗോള കത്തോലിക്കാ സഭയില്‍ അല്‌മായര്‍ക്കുള്ള ഉന്നത അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‌ അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നു. ജനുവരി 17 വെള്ളിയാഴ്‌ച വൈകുന്നേരം 8ന്‌ ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ചേരുന്ന സമ്മേളനത്തില്‍ വിവിധ മത സാസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ നേരും. ജോസ്‌ കാനാട്ട്‌, ജിന്‍സ്‌ മോന്‍ സക്കറിയ, ജോര്‍ജ്‌ കൊട്ടാരം, ഷോളി കുമ്പിളുവേലി, ബാബു മുകളേല്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കും.

ജനുവരി 19 ഞായറാഴ്‌ച വൈകുന്നേരം 4ന്‌ മിനിസോട്ട റിച്ച്‌ഫീല്‍ഡിലുള്ള സെന്റ്‌ റിച്ചാര്‍ഡ്‌സ്‌ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ അല്‌മായസ്വീകരണസമ്മേളനവും നടക്കും. മിഷന്‍ ഡയറക്‌ടര്‍ ഫാ.ജോര്‍ജ്ജ്‌ തൂങ്കുഴി, ട്രസ്റ്റിമാരായ സിബി പാങ്ങോട്ടില്‍, സിജോ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കും. ജനുവരി 26ന്‌ ഫിലഡല്‍ഫിയയില്‍ ചേരുന്ന അല്‌മായ നേതൃസമ്മേളനം ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.