You are Here : Home / USA News

ജര്‍മനിയില്‍ നേരത്തെ പെന്‍ഷന്‍ ആകാനുള്ള നിബന്ധനങ്ങള്‍

Text Size  

Story Dated: Thursday, January 16, 2014 06:56 hrs UTC

 

ബെര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആരോഗ്യവാനായ ഒരു ജോലിക്കാരന് ഇതുവരെയുള്ള പെന്‍ഷന്‍ പ്രായം പുരുഷന്മാര്‍ക്ക് 65, സ്ത്രീകള്‍ക്ക് 63 വയസും ആയിരുന്നു.

എന്നാല്‍ 2012 ല്‍ കൊണ്ടുവന്ന പെന്‍ഷന്‍ പരിഷ്‌ക്കരണ നിയമം അനുസരിച്ച് 1947 ന് ശേഷം ജനിച്ചവര്‍ക്ക് പടിപടിയായി 67 വയസ്സായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. ഈ പ്രായത്തിന് മുമ്പ്
പെന്‍ഷന്‍ ആകണമെന്നുള്ളവര്‍ക്ക് തൊഴില്‍ ദാതാവിന്റേയും, പെന്‍ഷന്‍ ഫണ്ട് ഓഫീസിന്റേയും സമ്മതത്തോടെയും, ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടുത്തിരിക്കുന്ന ചാര്‍ട്ടിലെ പെന്‍ഷന്‍ തുകയില്‍ വരുന്ന കുറവോടെ നേരത്തെ പെന്‍ഷന്‍ ആകാം.

പ്രതിമാസം 0.3 ശതമാനവും പരമാവധി 14.4 ശതമാനവും ആണ് പെന്‍ഷന്‍ തുകയില്‍ കുറവ് ഉണ്ടാകുന്നത്. ഈ പ്രതിമാസ പെന്‍ഷന്‍ കുറവ് ജീവിതകാലം മുഴുവനാണ്, പലരും ഈ വസ്തുത കൃത്യമായി മനസ്സിലാക്കിയിട്ടില്ല. ഇത് തികച്ചും ആരോഗ്യവാനായ ഒരു ജോലിക്കാരന് നേരത്തെ പെന്‍ഷന്‍ ആകുമ്പോള്‍ ഉള്ള കുറവാണ്. അനാരോഗ്യമോ, മറ്റ് ശാരീരിക വൈകല്യങ്ങളോ ഉള്ളവര്‍ക്ക് അത് മെഡിക്കല്‍ ആയി തെളിയിച്ചാല്‍ ഇതിന്റെ വ്യവസ്ഥകളില്‍ ഇളവ് ഉണ്ട്. അതുപോലെ തൊഴില്‍രഹിതര്‍ ആയി തൊഴില്‍രഹിത വേതനം പറ്റുന്നവര്‍ക്കും നേരത്തെ പെന്‍ഷന്‍ ആകാനുള്ള വ്യവസ്ഥകള്‍ വളരെയേറെ വ്യത്യസ്ഥമാണ്. കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി അറിയണമെങ്കില്‍ അതാത് സ്ഥലത്തെ പെന്‍ഷന്‍ ഫണ്ട് കൗണ്‍സലിംഗ് സെന്ററുകളിലോ, സെന്‍ട്രല്‍ ഓഫീസില്‍ നിന്ന് ടോള്‍ഫ്രീ നമ്പര്‍ ആയ 0800 1000 4800 ലോ വിളിച്ചാല്‍ അറിയാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.