You are Here : Home / USA News

ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന് പുതിയ സാരഥികള്‍

Text Size  

Story Dated: Tuesday, January 14, 2014 01:05 hrs UTC

ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 11 ന് ശനിയാഴ്ച്ച സെന്റ് ആല്‍ബെര്‍ട്ട് ജൂഗെന്‍ഡ് ഹാളില്‍ വച്ച് നടത്തി. സമാജം പ്രസിഡന്റ് റോയി നാല്പതാംകളം എല്ലാവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് സെക്രട്ടറി ജാന്‍സി മനോജ് വിലങ്ങുതറ സമാജത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും, ഖജാന്‍ജി ലീമ വര്‍ഗീസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ച് പാസ്സാക്കി.

തുടര്‍ന്ന് അടുത്ത ഭരണസമിതിയിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. 
താഴെപറയുന്നവരെ പുതിയ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുത്തു.
റോയി നാല്പതാംകളം (പ്രസിഡന്റ്), മായ മാത്യു( വൈസ് പ്രസിഡന്റ്), ജാന്‍സി മനോജ് വിലങ്ങുതറ (ജനറല്‍ സെക്രട്ടറി), സെക്രട്ടറി), കിരണ്‍ രാജ് (ജോയിന്റ് സെക്രട്ടറി), ജിബോ പുലിപ്പാറ (ഖജാന്‍ജി), ജോയി കാടാത്തുകളം (ഓഡിറ്റര്‍), ഏലിയാമ്മ ഐസക്, സബീനാ പുലിപ്പാറ, ആഷ നാല്പതാംകളം, തങ്കമ്മ വാഗ്‌നര്‍, മറിയാമ്മ വര്‍ഗീസ്, ഷാംജിത് വത്സലന്‍, ജോണ്‍ ജോണ്‍, മാത്യു സി. അബ്രാഹം (കമ്മറ്റി അംഗങ്ങള്‍).
  
ഇടവേളക്കും, ഭക്ഷണത്തിനും ശേഷം ജോയി കാടാത്തുകളം, സബീനാ പുലിപ്പാറ, കിരണ്‍ രാജ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ നടത്തി. കിരണ്‍ രാജിന്റെ നേത്യുത്വത്തില്‍ ആകര്‍ഷകങ്ങളായ സമ്മാനങ്ങളോടെ തംബോല നടത്തി. മലയാളി സമാജം വാര്‍ഷിക പൊതുയോഗത്തിലും, ക്രിസ്മസ് പുതുവത്സര ആഘോഷത്തിലും പങ്കെടുത്തവര്‍ക്ക് ജനറല്‍ സെക്രട്ടറി ജാന്‍സി മനോജ് വിലങ്ങുതറ നന്ദി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.