You are Here : Home / USA News

ബഹിരാകാശത്തു നിന്നും ലൈവ് ഷോ:-2015ല്‍ സംപ്രേഷണം ആരംഭിക്കും

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, January 11, 2014 04:25 hrs UTC

ഡാലസ്:ബഹിരാകാശത്തു നിന്നും ലൈവ് ഷോ സംപ്രേഷണം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിലെ ചാനല്‍ ഫോര്‍. ലോകരെ വിസ്മരിപ്പിച്ചു വ്യത്യസ്തമായ പ്രോഗ്രാമുമായി ഒരു ചാനല്‍ എത്തുക ലോകത്തിലെ  ആദ്യ സംരംഭമായിരിക്കും?'' ദ എക്‌സ് ഫാക്ടര്‍" അവതരിപ്പിച്ചിരുന്ന ഡെര്മോചട്ട് ഓ ലെറിയായിരിക്കും പരിപാടിയുടെ അവതാരകന്‍.
ലൈവ് ഫ്രം സ്‌പേസ് എന്ന ഷോ നാഷണല്‍ ജ്യോഗ്രഫിക് ചാനലിലൂടെ 170 രാജ്യങ്ങളില്‍ ഉടന്‍ സംപ്രേഷണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ഭൂമിയുടെ ഭ്രമണപഥത്തിലെ ഇന്റര്നാകഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രേക്ഷകര്ക്ക്സ ലഭ്യമാകും.
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുമുള്ള വളരെ വിശദമായ ചിത്രങ്ങളും വിവരണങ്ങളും വീഡിയോ ദൃശ്യങ്ങളും ലൈവായി ചാനലില്‍ കാണിക്കും.  ഹൂസ്റ്റണിലെ നാസ മിഷന്‍ കണ്ട്രോ ളില്‍ നിന്നും ബഹിരാകാശ സഞ്ചാരികളുമായി ബന്ധപ്പെടാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.