You are Here : Home / USA News

സെന്റ്‌ ആന്റണീസ്‌ കൂടാരയോഗം കരോളിന്‌ ശ്രദ്ധേയമായ തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 10, 2013 12:33 hrs UTC

ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ക്രിസ്‌മസ്‌ കരോളിന്‌ ശ്രദ്ധേയമായ തുടക്കം. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം അറിയിച്ചുകൊണ്ട്‌ എത്തിച്ചേരുന്ന ക്രിസ്‌മസിനെ എതിരേല്‍ക്കുവാനായി ഒരുങ്ങുന്ന കൂടാരയോഗത്തിലെ അംഗങ്ങളുടെ ഭവനങ്ങളിലേക്ക്‌ കൂടാരയോഗം കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന്‌ കടന്നുചെന്ന്‌ ഗാനങ്ങള്‍ ആലപിച്ച്‌ പ്രാര്‍ത്ഥന ചൊല്ലുന്നത്‌ സന്തോഷപ്രദമായ അനുഭവമായി. നിരവധി പേര്‍ പങ്കുചേര്‍ന്ന കരോളിന്‌ ഫാ. സിജു മുടക്കോടില്‍, സി.സേവ്യര്‍ എന്നിവരും കൂടാരയോഗം ഭാരവാഹികളായ ബിജു വാക്കേല്‍, മേരിക്കുട്ടി ചെമ്മാച്ചേല്‍, ബെന്നി നല്ലുവീട്ടില്‍, സേവ്യര്‍ നടുപ്പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കുന്നു. ബിജു വാക്കേല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.