You are Here : Home / USA News

ജോബി ജോര്‍ജിന്‌ കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 02, 2013 02:20 hrs UTC

ഫിലാഡല്‍ഫിയ: പത്രപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത്‌ സജീവ സാന്നിധ്യവുമായ ജോബി ജോര്‍ജിന്‌ ഫിലാഡല്‍ഫിയ പോലീസ്‌ കമ്മീഷണറുടെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചു. നവംബര്‍ 22-ന്‌ നടന്ന ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ പതിനാലാമത്‌ ബാങ്ക്വറ്റില്‍ അവാര്‍ഡ്‌ പോലീസ്‌ കമ്മീഷണര്‍ ചാള്‍സ്‌ എച്ച്‌ റാംസി സമ്മാനിച്ചു. ഏഷ്യന്‍ ഫെഡറേഷന്റെ ആരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജോബി എല്ലാവര്‍ഷവും പോലീസ്‌ വകുപ്പുമായി ചേര്‍ന്ന്‌ ഏഷ്യന്‍ ഫെഡറേഷന്‍ നടത്തുന്ന വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവ മാനിച്ചാണ്‌ അവാര്‍ഡ്‌. പാര്‍ക്കുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ വൃത്തിയാക്കുക, അഡള്‍ട്ട്‌ കെയര്‍ സര്‍വീസ്‌ എന്നിവയാണ്‌ മുഖ്യസേവനങ്ങള്‍.

 

 

`വര്‍ഷങ്ങളായി നടത്തുന്ന സേവനങ്ങളെ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആദരിക്കുന്നുവെന്നും കഠിന പരിശ്രമം, പിന്തുണ, യഥാര്‍ത്ഥ സുഹൃത്ത്‌ ആയതിനാല്‍ ആദരിക്കുന്നുവെന്നും' അവാര്‍ഡില്‍ പറയുന്നു. 2011-ല്‍ ഫിലാഡല്‍ഫിയ മേയറുടെ കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ജോബിക്ക്‌ ലഭിച്ചിരുന്നു. 2012-ല്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവാ പ്രഥമന്‍ ബാവായില്‍ കമാന്‍ഡര്‍ സ്ഥാനം നല്‍കി ആദരിച്ചു. 2012 ജൂലൈയില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ ഹൗസ്‌ സ്‌പീക്കര്‍ സാമുവേല്‍ സ്‌മിറ്റ്‌ സാമുഹ്യസേവന അവാര്‍ഡും നല്‍കി ആദരിച്ചു. പോലീസ്‌ കമ്മീഷണറുടെ ഏഷ്യന്‍ അഡൈ്വസറി കൗണ്‍സില്‍ അംഗം, ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയുടെ ഏഷ്യന്‍ അഡൈ്വസറി കൗണ്‍സില്‍ അംഗം, ഏഷ്യന്‍ ഫെഡറേഷന്‍ ഡയറക്‌ടര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ജോയിന്റ്‌ ട്രഷറര്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌, ഐ.എന്‍.ഒ.സി കേരളാ ജനറല്‍ സെക്രട്ടറി, സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ കത്തീഡ്രല്‍ ബില്‍ഡിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍, സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രല്‍ വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനകള്‍ പ്രശംസാപത്രം നല്‍കി ആദരിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.