You are Here : Home / USA News

താങ്ക്സ ഗിവിങ് മീല്‍ വാങ്ങുന്നതിനായി എത്തിച്ചേര്‍ന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 29, 2013 01:12 hrs UTC

ഒര്‍ലാന്റെ . താങ്ക്സ് ഗിവിങ് ദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടി ഭക്ഷണം കഴിക്കേണ്ട സ്ഥാനത്ത്, സാല്‍വേഷന്‍ ആര്‍മി വോളന്റിയര്‍മാര്‍ വിതരണം ചെയ്ത സൌജന്യ താങ്ക്സ ഗിവിങ് മീല്‍ വാങ്ങുന്നതിനായി എത്തിച്ചേര്‍ന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്ന് ഒര്‍ലാന്റോയില്‍ 25,000 ത്തില്‍ പരം ജനങ്ങളാണ് ഇതിനായി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം നാലായിരത്തിലധികം ജനങ്ങള്‍. ഫെഡറല്‍ ഫുഡ് സ്റ്റാമ്പ് വെട്ടിച്ചുരുക്കിയതാണ് ഇതിന് പ്രധാന കാരണമെന്ന് പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്ത സെന്‍ട്രല്‍ ഫ്ളോറിഡായിലേയും ജോര്‍ജിയായിലേയും 30 ഗോള്‍ഡന്‍ കോറല്‍ റസ്റ്ററന്റ് ഉടമയായ എറിക് ഹോം പറഞ്ഞു.

 

ഒരു നേരത്തെ ആഹാരം ലഭിക്കുന്നതിന് ഇത്രയും പേര്‍ എത്തിച്ചേര്‍ന്നത് സമ്പന്ന രാജ്യമായി അറിയപ്പെടുന്ന അമേരിക്കയിലെ ജനങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരിയായിരുന്ന തന്റെ മാതാവ് അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് താനുള്‍പ്പെടെ അഞ്ചു മക്കളെ വളര്‍ത്തിയതെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു. മറ്റുള്ളവരുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ 21 വര്‍ഷമായി ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നതിന് എന്നെ പ്രേരിപ്പിച്ചത് ഈ അനുഭവമാണെന്ന് എറിക് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • `അറിവാണ്‌ ആത്മാര്‍ത്ഥ മിത്രം' അക്ഷരദീപവുമായി വായനാമിത്രം മലപ്പുറം ജില്ലയില്‍
    `അറിവാണ്‌ ആത്മാര്‍ത്ഥ മിത്രം' എന്ന സന്ദേശവുമായി രൂപംകൊണ്ട ഗ്ലോബല്‍ സംഘടന മലപ്പുറം ജില്ലയില്‍ അമേരിക്കന്‍ മലയാളി...

  • നന്ദിയുണ്ട്; നാമൊന്ന്! (പ്രഹസനം ഏകാങ്ക നാടകം )
    (നാടകീയച്ചുവടുകളും ആലാപന രീതികളും ശബ്ദ-വെളിച്ച-രംഗ- ക്രമീകരണങ്ങളും വേഷവും സംവിധായകന്റെ മനോധര്‍മ്മമനുസരിച്ച് ഭാവനോചിതമായി)...

  • ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി അന്തര്‍ദേശീയ നൃത്തസന്ധ്യ വന്‍ വിജയം
    ജോയിച്ചന്‍ പുതുക്കുളം   ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്‌...

  • പത്താമത്‌ അമല അവാര്‍ഡ്‌ അശ്വാസഭവന്‌
    കൊച്ചി: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ മയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌...