You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സര വിജയികള്‍

Text Size  

Story Dated: Thursday, November 28, 2013 07:27 hrs EST

ജോഷി വള്ളിക്കളം

 

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍രെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ചീട്ടുകളി മത്സരം നവംബര്‍ 16 ന് ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം ഉദ്ഘാടനം നിര്‍വഹിച്ചു. മൈക്കിള്‍ മാണിപറമ്പില്‍ കോര്‍ഡിനേറ്ററും ഫിലിപ്പ് പുത്തന്‍ പുര അസിസ്റ്റന്റ് കോര്‍ഡിനേറ്ററും ആയി നടത്തിയ മത്സരത്തില്‍ 75 ലധികം ടീമംഗങ്ങളും 100 ലധികം കാണികളും ഉണ്ടായിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരം വൈകുന്നേരം 11 മണിയോടെ പര്യവസാനിച്ചു. പ്രസ്തുത മത്സരത്തില്‍ ഒന്നാം സമ്മാനം ജോയ് നെല്ലാമറ്റം, സൈജു കുന്നേല്‍, പ്രഭാകരന്‍ എന്നീ ടീമംഗങ്ങള്‍ ജോസ് മുല്ലപ്പള്ളി കുര്യന്‍ മുല്ലപ്പള്ളിക്കു വേണ്ടി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തേക്ക് അലക്‌സ് കൊച്ചുപുര, ജോസ് മുല്ലപ്പള്ളി & ഹൗളി വോട്ടൂര്‍ എന്നിവര്‍ അര്‍ഹരായി. മത്സരത്തിന്റെ സുഗമമായ നടത്തിപ്പ് രഞ്ജന്‍ എബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ടോമി അംപേതാട്ട്, ജോജോ വെങ്ങാന്തറ, സന്തോഷ് നായര്‍, ജോഷി വള്ളിക്കളം എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സെക്രട്ടറി സാബു നടുവീട്ടില്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More