ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന സില്‍വര്‍ ജൂബിലി പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഭദ്രാസന യുവജനസംഖ്യം വിവിധ മാര്‍ത്തോമാ ഭദ്രാസനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിനായി സമാഹരിച്ച ഫണ്ട് മാര്‍ത്തോമാ മെത്രാപ്പോലീത്താക്ക് കൈമാറി. നവംബര്‍ 23ന് ന്യൂയോര്‍ക്കില്‍ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ വെച്ച് 11 വീടു നിര്‍മ്മിക്കുന്നതിനാവശ്യമായ 22,000 ഡോളറിന്റെ ചെക്ക് ഭദ്രാസന യുവജനസഖ്യം സെക്രട്ടറി മെത്രാപ്പോലീത്തയെ ഏല്പിച്ചത്. ഭദ്രാസന യുവജനസംഖ്യം പ്രവര്‍ത്തനങ്ങളെ തദ്ദവസരത്തില്‍ മെത്രാപോലീത്താ പ്രത്യേകം അഭിനന്ദിച്ചു.
ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ഷാജി തോമസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഭദ്രാസന യുവജനസഖ്യം പ്രസിഡന്റും, ഭദ്രാസന എപ്പിസ്ക്കോപ്പായുമായ റൈറ്റ്.റവ.ഡോ. ഗീവര്‍ഗീസ് തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം ഭദ്രാസനത്തില്‍ നിന്നുള്ള ശാഖകളില്‍ നിന്നും ഇത്രയും തുക സമാഹരിച്ചത.് ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്‍കുക എന്ന യുവജനസഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് അശ്രാന്ത പരിശ്രമവും, നേതൃത്വവും നല്കിയ ഭദ്രാസന ട്രഷറര്‍ ബാബു പി. സൈമണ്‍, അസംബ്ലി മെംബര്‍ ബിനു സി. തോമസ്, കമ്മിറ്റി അംഗങ്ങല്‍, ശാഖ സെക്രട്ടറിമാര്‍, യുവജനസംഖ്യാങ്ങള് എന്നിവര്‍ക്ക് ഭദ്രാസന സെക്രട്ടറി ജോണ്‍ വര്‍ഗീസ്(ജോജി)പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Comments