You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീകര്‍ക്ക്‌ സ്ഥലംമാറ്റവും നിയമനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 25, 2013 06:26 hrs EST

ഷിക്കാഗോ: 2013 ഡിസംബര്‍ 1, 8 തീയതികളില്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ ആറ്‌ വൈദീകര്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സ്ഥലംമാറ്റവും നിയമനവും നല്‍കിയിരിക്കുന്നു. ഗാര്‍ഫീല്‍ഡ്‌, ഗാര്‍ലന്റ്‌, ഹൂസ്റ്റണ്‍, കോറല്‍സ്‌പ്രിംഗ്‌, ഒക്കലഹോമ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ സഭാ സമൂഹങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദീകരാണ്‌ സ്ഥലംമാറ്റ നിയമന പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. രൂപതാകേന്ദ്രത്തില്‍ നിന്ന്‌ നല്‍കിയിരിക്കുന്ന വിജ്ഞാപനമനുസരിച്ച്‌ ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ ഡയറക്‌ടറും, വ്യാകുലമാതാ ഇടവക സമൂഹത്തിന്റെ അഡ്‌മിനിസ്‌ട്രേറ്ററുമായ റവ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ ഒക്കലഹോമ സീറോ മലബാര്‍ പള്ളി വികാരിയായും, ഫ്‌ളോറിഡയിലെ കോറല്‍സ്‌പ്രിംഗ്‌ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. സഖറിയാസ്‌ തോട്ടുവേലില്‍ ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ഇടവക വികാരിയായും പേര്‍ലന്റ്‌ സെന്റ്‌ മേരീസ്‌ മിഷന്‍ ഡയറക്‌ടറായും 2013 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച മുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കും.

 

 

ടെക്‌സസിലെ ഹൂസ്റ്റണ്‍, പേര്‍ലന്റ്‌ എന്നീ സ്ഥലങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ വികാരി, മിഷന്‍ ഡയറക്‌ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്ന ബഹു. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടില്‍ അച്ചന്‍ ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ ഡയറക്‌ടര്‍, ന്യൂവാര്‍ക്ക്‌ അതിരൂപതയിലെ വ്യാകുലമാതാ പള്ളിയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്നീ തസ്‌തികകളിലും, ഒക്കലഹോമ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍ ഫ്‌ളോറിഡയിലെ കോറല്‍സ്‌പ്രിംഗ്‌ സീറോ മലബാര്‍ ഇടവകയുടെ വികാരിയായും 2013 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച ചുമതല ഏറ്റെടുക്കും.

 

 

2013 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്‌ച, സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. കുര്യന്‍ നെടുവേലിചാലുംങ്കല്‍ ടെക്‌സസിലെ ഗാര്‍ലന്റ്‌ (ഡാളസ്‌) സെന്റ്‌ തോമസ്‌ ഇടവക വികാരിയായും, പ്രസ്‌തുത ഇടവകയില്‍ വികാരിയായിരുന്ന റവ.ഫാ. സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പള്ളി വികാരിയായും ചുമതല ഏറ്റെടുക്കും. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അച്ചനാണ്‌ വൈദീകരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ചുള്ള അറിയിപ്പ്‌ നല്‍കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More