You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന്

Text Size  

Story Dated: Tuesday, November 19, 2013 06:39 hrs EST

ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ 32-മത് ക്രിസ്തുമസ് കരോള്‍ ക്രിസ്മസ് 2013 വിപുലമായ പരിപാടികളോടുകൂടി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സ്റ്റാഫോഡിലുള്ള സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ വച്ചാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ നടത്തപ്പെടുന്നത്. ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ ചീഫ് മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് മാര്‍ സേവേറിയോസ് കുരിയാക്കോസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കുന്നതും മുഖ്യസന്ദേശം നല്‍കുന്നതുമാണ്. അന്നേ ദിവസം ശേഖരിയ്ക്കുന്ന സ്‌തോത്രകാഴ്ച ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ സെന്റ് തോമസ് ഓര്‍ഫനേജിനും കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് ഓര്‍ഫനേജിനും നല്‍കുന്നതായിരിയ്ക്കും.

 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ രക്ഷാധികാരിയായി പ്രവര്‍ത്തിയ്ക്കുന്ന ഈ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തില്‍ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 17 ഇടവകകള്‍ അംഗങ്ങളായി പ്രവര്‍ത്തിയ്ക്കുന്നു. ഈ ദേവാലയങ്ങളെയെല്ലാം ഉള്‍പ്പെടുത്തി വിവിധ പരിപാടികളാണ് ക്രമീകരിച്ചിരിയ്ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റവ.റോയി തോമസ് (പ്രസിഡന്റ്) 253- 653-0689 റവ.ഫാ.ബിനു ജോസഫ്(വൈസ് പ്രസിഡന്റ്)- 281-786-7256 ഷാജി പുളിമൂട്ടില്‍(സെക്രട്ടറി)- 832-775-5366 കെ.കെ.ജോണ്‍(ട്രഷറര്‍)- 713-408-0865 യല്‍ദോ പീറ്റര്‍(പ്രോഗ്രാം)- 281-777-9216 തോമസ് വൈക്കത്തുശേരില്‍(പിആര്‍ഒ)- 281-250-6399 എബി മാത്യൂ(വോളന്റിയര്‍ ക്യാപ്റ്റന്‍)- 832 276-1055

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More