You are Here : Home / USA News

ലൈസി അലക്‌സ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍ |

Text Size  

Story Dated: Tuesday, November 19, 2013 06:38 hrs EST

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളുടെ ചെയര്‍പേഴ്‌സണായി ലൈസി അലക്‌സിനെ തിരഞ്ഞെടുത്തതായി സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയും, ഗായികയും, നര്‍ത്തകിയും, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഭാരവാഹികളിലൊരാളുമായ ലൈസിയുടെ മികച്ച സംഘടനാപാടവം പലമേഖലകളിലും ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവരുടെ സംഭാവനകള്‍ ഫൊക്കാനയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെ അഭിപ്രായപ്പെട്ടു.

 

ഈ സ്ഥാനത്തേയ്ക്ക് തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷവതിയാണെന്നും, കണ്‍വെന്‍ഷന്‍ പരിപാടികള്‍ മനോഹരമാക്കുവാന്‍ തന്നാലാവുംവിധം പരിശ്രമിക്കുമെന്നും ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ സെക്രട്ടറി കൂടിയായ ലൈസി പറഞ്ഞു. നവംബര്‍ 30ന് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ അവന്യൂവില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. അന്നു നടക്കുന്ന മത്സരങ്ങളായ പ്രസംഗം, സോളോ സോങ്, ഫോക്ക് ഡാന്‍സ് മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. ന്യൂയോര്‍ക്ക് റീജിയനില്‍ നിന്നുള്ള എല്ലാ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 23 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ലൈസി അലക്‌സ് : 845 268 3694 .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More