You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 19, 2013 06:28 hrs EST

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ചീട്ടുകളി മത്സരം ഈവര്‍ഷം നവംബര്‍ 16-ന്‌ ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സെന്ററില്‍ വെച്ച്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം ഉദ്‌ഘാടനം ചെയ്‌തു. ഈവര്‍ഷത്തെ ചീട്ടുകളി മത്സരത്തില്‍ പത്തില്‍പ്പരം ടീമുകള്‍ മത്സരിച്ചു. രാവിലെ 9 മണി മുതല്‍ ആരംഭിച്ച മത്സരം രാത്രി 11 മണി വരെ നീണ്ടുനിന്നു. അത്യന്തം വാശിയേറിയ മത്സരത്തിന്റെ മുഖ്യ സംഘാടകരായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ അംഗങ്ങളായ മൈക്കിള്‍ മാണിപറമ്പില്‍, ഫിലിപ്പ്‌ പുത്തന്‍പുര എന്നിവര്‍ പ്രവര്‍ത്തിച്ചു. മത്സരങ്ങളുടെ ഉദ്‌ഘാടനമേളയില്‍ അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജന്‍ ഏബ്രഹാം നന്ദിയും പറഞ്ഞു. ചീട്ടുകളി മത്സരത്തിന്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ടോമി അംബേനാട്ട്‌, സന്തോഷ്‌ നായര്‍, ജോജോ വെങ്ങാന്തറ, ജോഷി വള്ളിക്കളം, സാബു നടുവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More