You are Here : Home / USA News

എസ്എംസി സിയുടെ നേതൃത്വത്തില്‍ ഡാലസില്‍ നിന്ന് വിശുദ്ധനാട് തീര്‍ഥാടനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, November 16, 2013 07:42 hrs EST

ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, സീറോ മലബാര്‍ കാത്തലിക് ( എസ്എംസിസി ) ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വരുന്ന മാര്‍ച്ചില്‍ അമേരിക്കയില്‍ നിന്നും തീര്‍ഥാടകര്‍ വിശുദ്ധനാട് സന്ദര്‍ശിക്കും. മാര്‍ച്ച് 9 നു ഡാലസില്‍ നിന്ന് തിരിച്ചു ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തീര്‍ഥാടക സംഘം മാര്‍ച്ച് 18 നു മടങ്ങിയെത്തും . തീര്‍ഥാടനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിചതായി എസ്എംസിസി ചാപ്ടര്‍ പ്രസിഡന്റും നാഷണല്‍ ട്രഷററുമായ ഏലിക്കുട്ടി ഫ്രാന്‍സീസ് പറഞ്ഞു.

 

കാനാന്‍ ദേശം, മൌണ്ട് നെബൊ, മംഗലവാര്‍ത്താ പള്ളി , പരിശുദ്ധ മറിയത്തിന്റെ വീട്, കാനായിലെ പള്ളി, വിവാഹവിരുന്ന് നടന്ന സ്ഥലം, ഗിരിപ്രഭാഷണമല, ഗലീലാ തടാകം, കഫര്‍ണാം, വിശുദ്ധ പത്രോസിന്റെ ഭവനം, താബോര്‍ മല, ജോര്‍ദാന്‍ നദി , ഗത്സമെന്‍ തോട്ടം, ബെതലേഹം ദേവാലയം, സെഹിയോന്‍ ഊട്ടുശാല, യഹൂദരുടെ വിലാപമതില്‍ തുടങ്ങി ചരിത്രപ്രധാനവും യേശുവിന്റെ പാദസ്പര്‍ശമേറ്റ പുണ്യസ്ഥലങ്ങളും തീര്‍ഥാടകര്‍ സന്ദര്‍ശിക്കും

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഏലിക്കുട്ടി ഫ്രാന്‍സീസ്: 972 719 4506, 214 793 0419 സണ്ണി ജോസഫ് : 214 552 1411 റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More