You are Here : Home / USA News

കൊലക്കേസ് പ്രതിയെ ആലിംഗനം ചെയ്തു ജഡ്ജിയും മരിച്ചയാളുടെ സഹോദരനും; പൊട്ടിക്കരഞ്ഞു പ്രതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 04, 2019 02:40 hrs UTC

ഡാലസ് ∙  10 വർഷത്തേക്ക് ശിക്ഷ വിധിച്ചശേഷം ചേംബറിൽ നിന്നും ഇറങ്ങി വന്നു കൊലക്കേസ് പ്രതിയെ ആലിംഗനം ചെയ്യുകയും ബൈബിൾ വാക്യം (യോഹ: 3.16) വായിച്ചു പ്രതിയെ ആശ്വസിപ്പിക്കുകയും ചെയ്ത ജഡ്ജിയുടെ അസാധാരണമായ സ്നേഹ പ്രകടനത്തിനു ഡാലസ് കോടതി മുറിയും അവിടെ കൂടിയിരുന്നവരും സാക്ഷ്യം വഹിച്ചു. കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നാണ് അവിടെ കൂടിയിരുന്ന അറ്റോർണിമാരും മറ്റുള്ളവരും ഒരു പോലെ അഭിപ്രായപ്പെട്ടത്. ഒക്ടോബർ 2 നായിരുന്നു സംഭവം.
 
മുറി മാറി കയറി, യുവാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരിക്ക് 10 വർഷം തടവ്
 
മുറി മാറി കയറി, യുവാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരിക്ക് 10 വർഷം തടവ്
അപ്രതീക്ഷിതമായ ജഡ്ജിയുടെ സ്നേഹ പ്രകടനത്തിനു മുമ്പിൽ കണ്ണീർ അടക്കുവാൻ പോലും പ്രതിയായ  മുൻ വനിതാ പൊലീസ് ഓഫിസർക്ക് കഴിഞ്ഞില്ല. സ്വന്തം അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു റൂമിൽ കടന്നു ചെന്ന് അവിടെയുണ്ടായിരുന്ന ബോത്തം ജോൺ (26) നെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആംബർ ഗൈഗറിനെയാണ് ജ‍‍ഡ്ജി റ്റാമി കെംപ ആലിംഗനം ചെയ്തത്.
 
 
പ്രതിയായ പൊലീസ് ഉദ്യോഗസ്ഥ, കൊല്ലപ്പെട്ട ബോത്തം ജോൺ.
മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കൂടെ ഡാലസ് കോടതി സാക്ഷ്യം വഹിച്ചു. കൊല്ലപ്പെട്ട ബോത്തം ജോണിന്റെ സഹോദരൻ പ്രതിയായ പൊലീസ് ഓഫിസറെ ആലിംഗനം ചെയ്യുന്നതിന് ജഡ്ജിയുടെ അനുമതി തേടി. ജഡ്ജി അതനുവദിക്കുകയും ചെയ്തു. 
 
തുടർന്ന് ഇരുന്നിടത്തു നിന്നും ഇരുവരും എഴുന്നേറ്റ് പരസ്പരം ആലിംഗനം ചെയ്തതും സഹോദരനെ കൊലപ്പെടുത്തിയ ആംബറിനോട് യാതൊരു വെറുപ്പോ വൈരാഗ്യമോ ഇല്ലെന്നു മാത്രമല്ല സ്നേഹമാണെന്ന് പറഞ്ഞപ്പോൾ ആംബർ ഗൈഗർ പൊട്ടിക്കരഞ്ഞത് കോടതിയിൽ കൂടിയിരുന്നവരുടെ കണ്ണുകളെ കൂടെ ഈറനണിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.