You are Here : Home / USA News

ഡാളസില്‍ എന്‍.എസ്.എസ് നോര്‍ത്ത് ടെക്‌സസ് ഓണാഘോഷം പ്രൗഢഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 02, 2019 02:44 hrs UTC

ഡാളസ്   കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാളസിലെ  എല്ലാ മലയാളികളുടെയും പ്രശംസ  പിടിച്ചു പറ്റിയ എന്‍ എസ് എസ് ഓണം സെപ്റ്റംബര്‍ 14ന് ഇര്‍വിങ് ഡി എഫ് ഡബ്ല്യൂ  ടെംപിള്‍  ആഡിറ്റൊറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഓണം ഡാല്ലസ്സിലെ എല്ലാ മലയാളികള്‍ക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി, എന്‍. എസ്. എസ് നടത്തിവരികയാണ്.

 തന്‍വി നായരും ഷാന്‍വി നായരും ചേര്‍ന്നാലപിച്ച ഈശ്വര പ്രാത്ഥനയോടുകൂടി ഓണാഘോഷാങ്ങള്‍ക്കു തുടക്കം കുറിച്ചു. എന്‍ എസ്  എസ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ഭാരവാഹികളായ ഇന്ദു മനയില്‍, സവിത മനു, വിനു പിള്ള, അജയ് മുരളീധരന്‍, ഉൃ പ്രിയ നായര്‍, ദിനേശ് മധു, ഗോപിനാഥന്‍ കാഞ്ഞിരക്കോല്‍ , പ്രമോദ് സുധാകര്‍, അഞ്ജന നായര്‍,  സിന്ധു പ്രദീപ്, രമേശ് നായര്‍, കിരണ്‍ വിജയകുമാര്‍ തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് കിരണ്‍ വിജയകുമാര്‍ നേതൃത്വം നല്‍കി.

എന്‍ എസ് എസ് നോര്‍ത്ത് ടെക്‌സസ് പ്രസിഡണ്ട് കിരണ്‍ വിജയകുമാര്‍ സ്വാഗതം ആശംസിച്ച ഈ ചടങ്ങില്‍ എന്‍ എസ് എസ് നോര്‍ത്ത് ഡാളസിലെ എല്ലാ നായര്‍ സമുദായാംഗങ്ങളും മറ്റു മലയാളികളും വളരെ സന്തോഷത്തോടെ പങ്കെടുത്തു. ശ്രീമതി രാധ മന്മഥന്‍ നായരുടെ നേതൃത്വത്തില്‍ എന്‍ എസ് എസ് അംഗങ്ങള്‍ ഒത്തു ചേര്‍ന്നു  ഒരുക്കിയ  ഓണസദ്യ  ഒത്തൊരുമയുടെ പ്രതീകമായി. എല്ലാവിഭവങ്ങളും ഡി എഫ് ഡബ്ല്യൂ അമ്പലത്തിന്റെ അടുക്കളയില്‍ തന്നെ തയ്യാറാക്കി, വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യ അമേരിക്കയിലും പുറത്തും  ഇതിനകം പേരെടുത്തു കഴിഞ്ഞു.

സനല്‍ കുമാര്‍, രസ്മി വികാസ് എന്നീവര്‍ അവതാരകര്‍ ആയ ഓണാഘോഷത്തില്‍ എന്‍ എസ്  എസ്  കുടുംബാംഗങ്ങള്‍ ചേരുമ്പോള്‍ ഈ ഓണം എല്ലാവരുടെയും പരിചപ്പെടുത്തലിന്റെയും ഓര്‍മ്മപ്പെടുത്തലുകളുടെയും വേദിയായി .

കൊയ്ത്തു പാട്ടിന്റെ ശീലില്‍ ദീപിക രവീന്ദ്രനാഥ് , ദിയ സന്ദീപ്, അമേയ വിമല്‍,  ദിയ പ്രസാദ് ,ധൃതി വിമല്‍ , തീര്‍ത്ത കൃഷ്ണ , അനുദ്യ ഗോപകുമാര്‍,  ആര്‍ണ കിരണ്‍, അദ്വിക അശ്വിന്‍, ഹന്‍സിക വ്യാസ് എന്നീ   കുട്ടികള്‍ അവതരിപ്പിച്ച നൃത്തം കാണികളുടെ മനം കവര്‍ന്നു.

മലയാളികള്‍ക്ക്  പ്രിയപ്പെട്ട മഴയും ഓണവും വള്ളംകളിയും ഗോവിന്ദ് കൃഷ്ണ ,ധ്രുവ് കുമാര്‍ ,സിദ്ധാര്‍ഥ് വിഷ്ണു പിള്ള , ഋഷി മേനോന്‍ ,അദ്വൈത്  നായര്‍ ,ദേവ്ദത് നായര്‍ എന്നീ കുട്ടികള്‍ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.മേഘ്‌ന നായര്‍ , അനഘ അജയ് , റിതിക വ്യാസ് , അദിതി പിള്ള , നിഖിത രമേഷ് , റിതിക നായര്‍ ,തന്മയ ലക്ഷ്മി  എന്നീ കുട്ടികള്‍ കുട്ടനാടിന്റെ ഈണം മുതല്‍ മുടിയേറ്റുവരെ അതിന്റെതായ തനിമയില്‍ അവതരിപ്പിച്ചു  .

കര്‍ക്കിടകത്തിന്റെ അറുതി മാറുന്ന പൊന്നിന്‍ ചിങ്ങത്തിലെ ഓണ നാളുകള്‍ മണ്ണിന്റെ മക്കള്‍ ആഘോഷിക്കുന്നത്,  തെയ്യം കെട്ടിയാടിയും നാടന്‍ ശീലുകള്‍ക്ക് ചുവടു വെച്ചും, ആരുഷ് കിരണ്‍ , അക്ഷജ് ഏഴുവത്,അനികേത് ഏഴുവത്,കൃഷയ് മേനോന്‍,മോഹിത് നായര്‍, ശ്രാവണ്‍ മനോജ് , ശ്യാം ജയമോഹന്‍ ,തനയ് സന്തോഷ്  ,യാഷ്  പിള്ള, യാഷ് മേനോന്‍ എന്നീ കുട്ടികള്‍  അവതരിപ്പിച്ചു. പ്രമോദ് നായരുടെ സംവിധാനത്തില്‍ അവതരിപ്പിച്ച "മാവേലിയെ തേടി " എന്ന ലഘുനാടകം അതിലെ പിന്നണി പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും മികവു വിളിച്ചോതി.

ഏറ്റവും മികവ് കാഴ്ച വച്ച ഹൈ സ്കൂള്‍ കുട്ടിക്കുള്ള അവാര്‍ഡ് സേതുനാഥ് പണിക്കര്‍ പ്രഖ്യാപിച്ചു. ഈ അവാര്‍ഡ് പ്രിയ നായര്‍, പ്രസിഡണ്ട് കിരണ്‍ വിജയകുമാര്‍  എന്നിവര്‍ സമ്മാനി ച്ചു. ഹൈസ്കൂള്‍ ഗ്രാജുവേറ്റ് അവാര്‍ഡു ജേതാക്കളായ നിഖില്‍ വികാസ്, ഗൗരി നായര്‍, ശ്രീഹരി മനോജ്, പല്ലവി കുമാര്‍ എന്നിവരെയും ഈ അവസരത്തില്‍ എന്‍ എസ് എസ് ആദരിച്ചു.

വേദിയുടെ ഹൃദയം കവര്‍ന്ന മനോഹര ഗാനവുമായി മനോജ് കൃഷ്ണന്‍, സനല്‍ കുമാര്‍, അജയ് മുരളീധരന്‍, പ്രിയദ മോഹന്‍, അഞ്ജന നായര്‍, സ്മിതു നായര്‍, ലക്ഷ്മി മേതില്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടി. ഇഷാന കൃഷ്ണന്‍, ഭാവിനി നായര്‍, നികിത നമ്പ്യാര്‍, നിയ ജോമോന്‍, പ്രാര്‍ത്ഥന ചേലാട്ട, രക്ഷ ശങ്കര്‍ എന്നിവര്‍ ഗണേശസ്തുതിക്കു ചുവടു വെച്ച് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. മഹാപ്രളയം ഉണ്ടായപ്പോള്‍ കോരി ചൊരിഞ്ഞ മഴയിലും കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലും അടി പതറാതെ, ഒറ്റകെട്ടായി, ഉയര്‍ന്നു വന്ന നാടിന്റെ നന്മ നൃത്ത രൂപത്തില്‍ ദക്ഷ മേനോന്‍, ദേവാന്‍ഷി പിള്ള,  ഇഷാന്‍വി പിള്ള, മാനസ നായര്‍ , ശ്രേയ സനില്‍, പാര്‍ത്ഥ്‌വി നായര്‍, റിതു കൈമള്‍, ശ്രേയ ജയമോഹന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

കൃഷ്ണനെ വര്‍ണിച്ചു കൊണ്ടുള്ള രാഗത്തിന് ഒപ്പം നന്ദിത സഞ്ജയ്, ലക്ഷ്മിപ്രിയ, കൃഷ്ണകുമാര്‍ , റിമ  മേനോന്‍ , അപര്‍ണ  നായര്‍ ചുവടു വെച്ചു.  അഞ്ജലി സുധീര്‍, ആതിര സുരേഷ്, ഗൗരി നായര്‍, നേഹ ജോമോന്‍, രേഷ്മ നായര്‍ എന്നിവര്‍ കൃഷ്ണന്റെ വേണുഗാനത്തില്‍ നൃത്തമാടുന്ന ഗോപികമാര്‍ ആയി വേദിയില്‍ എത്തി.

നാളികേരത്തിന്റെ നാട്ടില്‍ നിന്നു കാതങ്ങള്‍ അകലെ ആണെങ്കിലും നമ്മുടെ കുട്ടികള്‍ മലയാളികളുടെ ഹൃദയതാളത്തില്‍ ഓണത്തപ്പനെ പാടി വരവേറ്റു. എന്‍ എസ് എസ്‌ന്റെആഭിമുഖ്യത്തില്‍ നടത്തുന്ന മലയാളം ക്ലാസ്സിലെ കുട്ടികളായ ദക്ഷ മേനോന്‍ , കൃഷയ് മേനോന്‍ , മാനസ നായര്‍ , മോഹിത് നായര്‍ ,രേവന്ത് സുഭാഷ് , ജീവ ബിപിന്‍,ആരുഷ് കിരണ്‍ , ആര്‍ണ കിരണ്‍ , യാഷ് മേനോന്‍, ഋഷി മേനോന്‍ , ദേവാന്‍ഷി പിള്ള, ഇഷാന്‍വിപിള്ള ,ശ്രാവണ്‍ മനോജ് ,തന്മയ ലക്ഷ്മി , അനഘ അജയ്, തീര്‍ത്ഥ കൃഷ്ണ , ഗോവിന്ദ് കൃഷ്ണ ചേര്‍ന്ന് അവതരിപ്പിച്ച സംഘഗാനം ഓണത്തിന്റെ ആവേശം കാണികളില്‍ നിറച്ചു .

താലപ്പൊലിയേന്തിയ മലയാളീ മങ്കമാരുടെയും , മുത്തുക്കുടയുടെയും , മേളത്തിന്റെയും അകമ്പടിയോടു കൂടി സര്‍വാഭരണ ഭൂഷിതനായ മഹാബലി തമ്പുരാനെ ആനയിച്ചതിനു ശേഷം കേരളത്തിന്റെ തനതായ കലയായ തിരുവാതിര ഷാനി നമ്പ്യാര്‍, പ്രവീണ ദേവി അജയ്,സുഷമ രമേഷ് ,പ്രിയദ മോഹന്‍ , ലക്ഷ്മി മേതില്‍ ,ദിവ്യ പ്രശാന്ത്,പ്രീതി നായര്‍ ,സിന്ധു പ്രദീപ് ,പ്രീതി സന്തോഷ് ,സ്മിതു നായര്‍ ,സുചിത്ര പിള്ള , ലക്ഷ്മി വിനു  എന്നിവര്‍ അവതരിപ്പിച്ചു. നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയ ദിവ്യ പ്രശാന്ത്, ലക്ഷ്മി വിനു, മിനി ശ്യാം, സുഷമ രമേഷ് എന്നിവരെ പ്രത്യകം അനുമോദിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.