You are Here : Home / USA News

ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ.കുര്‍ട്ട്‌സ്, അമേരിക്കന്‍ കാത്തലിക്ക് ബിഷപ്‌സ് പ്രസിഡന്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 13, 2013 12:01 hrs UTC

ബാള്‍ട്ടിമോര്‍ : അമേരിക്കന്‍ കാത്തലിക്ക് ബിഷപ്‌സ് പ്രസിഡന്റായി ലൂയിസ് വില്ല- കെന്റക്കിയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ.കുര്‍ട്ട്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ബാള്‍ട്ടിമോറില്‍ നടക്കുന്ന അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന 450 ബിഷപ്പുമാരില്‍ പകുതിയിലധികം വോട്ടുകള്‍ ആദ്യ റൗണ്ടില്‍തന്നെ നേടിയാണ് ജോസഫ് ഇ.കുര്‍ട്ട്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന്(നവം.12)നാണ് തിരഞ്ഞെടുപ്പ് നടന്നത്. 200,000 സഭാംഗങ്ങള്‍ ഉള്‍കൊള്ളുന്ന ലൂയിസ് വില്ല കെന്റക്കി ആര്‍ച്ച് ഡയോസിന്റെ ബിഷപ്പായി പോപ്പ് ബനഡിക്ട് പതിനാലാമന്‍ 2007ലാണ് ജോസഫ് ഇ. കുര്‍ട്ട്‌സിനെ നിയമിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അമേരിക്കന്‍ ബിഷപ്‌സ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

 

മത്സരരംഗത്തുണ്ടായിരുന്ന 10 ബിഷപ്പുമാരില്‍ നിന്നും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഗാല്‍വസ്റ്റണ്‍- ഹൂസ്റ്റണ്‍ കാര്‍ഡിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡൊയാണ്. ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ജെ. ചാപുട്ട്, ബാള്‍ട്ടിമോറില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ് വില്യം ഇ.ലോറി, ലോസ് ആഞ്ചല്‍സില്‍ നിന്നുള്ള ഓസെ.എച്ച്.ഗോമസ് എന്നിവരാണ് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍. ഹൂസ്റ്റണ്‍- ഗാല്‍വസ്റ്റണില്‍ നിന്നും ആദ്യമായി കാര്‍ഡിനള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആര്‍ച്ച് ബിഷപ്പാണ് കാര്‍ഡിനള്‍ ഡിനാര്‍ഡൊം ഹിസ് പാനിക്ക് ഇമ്മിഗ്രന്റ്‌സ് പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഡിനാര്‍ഡൊയുടെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. 1.3 മില്യണ്‍ സഭാംഗങ്ങളാണ് ഹൂസ്റ്റണ്‍ ആര്‍ച്ച് ഡയോസിസിലുള്ളത്. ബാള്‍ട്ടിമോറില്‍ നടക്കുന്ന ബിഷപ്‌സ് കോണ്‍ഫ്രന്‍സ് നവം14 വ്യാഴാഴ്ച സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.