You are Here : Home / USA News

കുമ്മനം അമേരിക്കയിലേക്ക്

Text Size  

Story Dated: Wednesday, August 21, 2019 03:28 hrs UTC


 വാഷിംഗ്ടണ്‍ ഡിസി:  മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍  മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഓഗസ്റ്റ് 22 ന് പുറപ്പെടും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ന്യൂജഴ്സിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെആഗോള കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് എത്തുക.
 ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കുമ്മനം സന്ദര്‍ശനം നടത്തും. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ - ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.
വാഷിങ്ടണ്‍ ഡിസി (ആഗസ്റ്റ്22) ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാലസ്(ആഗസ്റ്റ് 25),ഫ്‌ലോറിഡ(ആഗസ്റ്റ് 27), ന്യൂജഴ്‌സി(ആഗസ്റ്റ്30), ന്യൂയോര്‍ക്ക(സെപ്റ്റ 3)്, ഫിലഡല്‍ഫിയാ(സെപ്റ്റ 4), ലൊസാഞ്ചല്‍സ്(സെപ്റ്റ 6)സാന്‍ ഡിയാഗോ( സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ(സെപ്റ്റ 9)എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദര്‍ശനം നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.