You are Here : Home / USA News

സുവി.ചെറുവത്തൂർ ജോയ് തേനിയിൽ വാഹനാപകടത്തിൽ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 05, 2019 02:08 hrs UTC

തൃശൂർ :കുന്നംകുളം ചൊവ്വന്നൂർ എബനേസർ വില്ലയിൽ സുവിശേഷകൻ ചെറുവത്തൂർ ജോയ് ( 56 ) ഇന്ന് ഓഗസ്റ്റ് 4 ന് ഞായറാഴ്ച  തമിഴ്നാട് തേനിക്കടുത്ത് ബോഡിനായ്ക്കന്നൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു .പഴഞ്ഞി ചെറുവത്തൂർ ചാക്കോച്ചൻ- തങ്ക ദമ്പതികളുടെ മകനാണ്.
ഭാര്യ: സിമി (മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി കുന്നംകുളം)
ചൊവ്വന്നൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവും സുവിശേഷ പ്രവർത്തകനുമായ ജോയ് കഴിഞ്ഞ ചില മാസങ്ങളായി ബോഡിനായ്ക്കന്നൂരിൽ പ്രവർത്തനത്തിൽ ആയിരുന്നു.
ഞയറാഴ്ച  രാവിലെ ആരാധന നടത്തുന്നതിനായി നടന്നുപോകുമ്പോൾ ബൈക്ക് ഇടിച്ചായിരുന്നു മരണം.
 
സംസ്കാരം ആഗസ്റ്റ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ  
 

റിപ്പോർട്ട് പി പി ചെറിയാൻ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.