You are Here : Home / USA News

കേരളം കുറ­ഞ്ഞ പ്ര­തി­ശീര്‍­ഷ വ­രു­മാ­ന­ത്തിലും മാ­ന­വ വിക­സ­ന സൂചി­ക മെ­ച്ച­പ്പെ­ടുത്തുന്ന രാജ്യം: ആന്റോ ആന്റ­ണി എം.പി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 12, 2013 11:23 hrs UTC

ന്യൂ­യോര്‍ക്ക്: കുറ­ഞ്ഞ പ്ര­തി­ശീര്‍­ഷ വ­രു­മാ­ന­ത്തിലും മാ­ന­വ വിക­സ­ന സൂചി­ക മെ­ച്ച­പ്പെ­ടു­ത്താ­മെ­ന്ന­തി­ന് ഉ­ത്ത­മ ഉ­ദാ­ഹ­ര­ണ­മാ­ണ് കേ­ര­ള­മെ­ന്ന് ആന്റോ ആന്റ­ണി എം.പി. ഐ­ക്യ­രാ­ഷ്ട്ര പൊതുസ­ഭ­യില്‍ പ്ര­സ്­താ­വി­ച്ചു. ഐ­ക്യ­രാ­ഷ്ട്ര പൊ­തു­സ­ഭ­യു­ടെ 68-ാം സ­മ്മേ­ള­ന­ത്തില്‍, സാ­മ്പ­ത്തി­ക-സാ­മൂഹി­ക കൗണ്‍­സി­ലിന്റെ (ഇ­ക്ക­ണോ­മി­ക് ആന്‍­ഡ് സോ­ഷ്യല്‍ കൗണ്‍­സില്‍- ഇ­ക്കോ­സോക്) റി­പ്പോര്‍­ട്ടി­നെ അ­ധി­ക­രി­ച്ച് നടന്ന ചര്‍­ച്ച­യില്‍ ഇന്‍­ഡ്യ­യെ പ്ര­തി­നി­ധീ­ക­രി­ച്ച് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം. കേ­ര­ളം യാ­ഥാര്‍­ത്ഥ്യ­മാക്കിയ കു­റ­ഞ്ഞ ശി­ശു മ­ര­ണ­നിര­ക്ക് എ­ന്ന നേട്ടം കൈ­വ­രി­ക്കാന്‍ പ­ല സ­മ്പ­ന്ന രാ­ജ്യ­ങ്ങള്‍ക്കും ക­ഴി­ഞ്ഞി­ട്ടില്ല. കേ­ര­ള­ത്തി­ലെ എല്ലാ കു­ടും­ബ­ങ്ങള്‍ക്കും സ്വ­ന്തമാ­യി വീ­ട് പ­ണി­യാ­നു­ള്ള ഭൂ­മി നല്‍­കു­ന്ന­തി­നായി "സീറോ ലാന്‍­ഡ്‌­ലെ­സ് പ്രോജ­ക്ട്' പ­ദ്ധ­തി­യ്­ക്ക് അ­ടു­ത്തി­ടെ തുട­ക്കം കുറി­ച്ചു.

 

മി­തമാ­യ നി­ര­ക്കില്‍ മെ­ച്ച­പ്പെട്ട ഔ­ഷ­ധ­ങ്ങളും ചി­കി­ത്സയും ല­ഭ്യ­മാക്കി പൊ­തു­ജനാ­രോ­ഗ്യം മെ­ച്ച­പ്പെ­ടു­ത്തു­ക എ­ന്ന ല­ക്ഷ്യ­വു­മാ­യി നൂ­ത­നമാ­യ പ­ദ്ധ­തി­കള്‍­ക്കും സംസ്ഥാ­ന സര്‍­ക്കാര്‍ ആ­രം­ഭം കു­റിച്ചു ­ക­ഴിഞ്ഞു. കേ­ര­ള സര്‍­ക്കാ­രി­ന്റെ ജ­ന­സ­മ്പര്‍­ക്ക പ­രി­പാ­ടി ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യു­ടെ പോലും അം­ഗീ­കാ­ര­ത്തി­ന് പാ­ത്ര­മായി­. വിക­സ­ന­ത്തി­ന്റെ ഫ­ലങ്ങള്‍ രാജ്യ­ത്തെ എല്ലാ പൗ­ര­ന്മാ­രി­ലു­മെ­ത്തി­ക്കു­ന്ന­തി­നു­ള്ള ശ്ര­മ­ങ്ങ­ളാ­ണ് ഭാ­ര­ത സര്‍­ക്കാര്‍ അ­നു­വര്‍­ത്തി­ക്കു­ന്നത്. ക­ഴി­ഞ്ഞ ഒരു പ­തി­റ്റാ­ണ്ടി­നു­ള്ളില്‍ രാജ്യം കൈ­വ­രി­ച്ച സു­ശ­ക്തമാ­യ സാ­മ്പത്തി­ക വ­ളര്‍­ച്ച­യു­ം അ­വ ജ­ന­ങ്ങ­ളില്‍ എ­ത്തി­ക്കു­ന്ന­തി­നാ­യി സര്‍­ക്കാര്‍ സ്വീ­ക­രി­ച്ച ല­ക്ഷ്യ­കേ­ന്ദ്രീ­കൃ­തമാ­യ ഇ­ട­പെ­ട­ലു­കളും ദ­ശ­ല­ക്ഷ­ക്ക­ണ­ക്കി­ന് ജ­നങ്ങ­ളെ­യാണ് ദാ­രി­ദ്ര്യ­ത്തില്‍ നി­ന്ന് മോ­ചി­പ്പിച്ചത്. ഇ­തി­നാ­യി സ­വി­ശേ­ഷമാ­യ നി­രവധി പ­രി­പാ­ടി­ക­ള്‍ സര്‍­ക്കാര്‍ ആ­വി­ഷ്­ക­രി­ച്ചു. ഭ­ക്ഷ്യ സുര­ക്ഷാ നി­യമം, ഗ്രാ­മീ­ണ­മേ­ഖ­ല­യി­ലെ പാ­വ­പ്പെ­ട്ട­വര്‍ക്ക് കു­റഞ്ഞ­ത് നൂ­റ് ദി­വ­സ­മെ­ങ്കിലും തൊ­ഴി­ലു­റ­പ്പാ­ക്കു­ന്ന നി­യമം, ഭ­ര­ണ­ത്തില്‍ സു­താര്യ­ത ഉ­റ­പ്പാ­ക്കു­ന്ന വി­വ­രാ­വകാ­ശ നി­യ­മം തു­ട­ങ്ങി­യ­വ അ­വ­യ്ക്ക് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­ണ്. തദ്ദേ­ശ സ്വ­യംഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളിലെ­ ഭ­ര­ണ സ­മി­തി­യില്‍ വ­നി­ത­കള്‍­ക്കാ­യി സീ­റ്റ് സം­വര­ണം ചെ­യ്തു­കൊ­ണ്ട് സ്ത്രീ ശാ­ക്തീ­ക­ര­ണത്തെ സര്‍­ക്കാര്‍ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു.

 

സ്ത്രീ­ക­ളു­ടെ സു­ര­ക്ഷ ഉറ­പ്പാ­ക്കു­ന്ന­തിനാ­യി അ­വര്‍­ക്ക് നേ­രെ­യുള്ള അ­തി­ക്ര­മ­ങ്ങള്‍­ കൈ­കാര്യം ചെ­യ്യു­ന്ന നി­യ­മ­ങ്ങള്‍ കര്‍­ക്ക­ശ­മാ­ക്കി­. രാ­ജ്യ­ത്തെ എല്ലാ പൗ­ര­ന്മാര്‍­ക്കു­ം വി­തര­ണം ചെ­യ്യുന്ന യൂ­ണിക് ഐ­ഡന്റി­ഫി­ക്കേ­ഷന്‍ പദ്ധ­തി ഒ­രുപക്ഷേ ഇ­ത്ത­രു­ണ­ത്തില്‍ ലോ­ക­ത്തി­ലെ തന്നെ ഏ­റ്റവും വലി­യ പ­ദ്ധ­തി­യാ­യി­രി­ക്കും. 52 കോ­ടി ഇന്‍­ഡ്യാ­ക്കാര്‍­ ഇതി­നോട­കം പ­ദ്ധ­തി­യില്‍ ചേര്‍­ന്നു­ക­ഴിഞ്ഞു. സുസ്ഥി­ര വി­ക­സ­നം 12-ാം പ­ഞ്ചവ­ത്സ­ര പ­ദ്ധ­തി­യു­ടെ മു­ഖ്യ ല­ക്ഷ്യ­ങ്ങളി­ലൊ­ന്നാ­ണ്. ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യു­ടെ വിക­സ­ന അജണ്ട നീ­തി­പൂര്‍­വ്വ­മാ­യി ന­ട­പ്പാ­ക്കു­ന്ന­തില്‍ ഇന്‍­ഡ്യ പ്ര­തി­ജ്ഞാ­ബ­ദ്ധ­മാണ്. കൂ­ട്ടു­ത്ത­ര­വാ­ദി­ത്വ­ത്തി­ലൂ­ടെ­യും, ഇ­ച്ഛാ­ശ­ക്തി­യി­ലൂ­ടെ­യും, കൂട്ടാ­യ പ്ര­യ­ത്‌­ന­ത്തി­ലൂ­ടെ­യും മെ­ച്ച­പ്പെട്ട ലോ­കം ന­മു­ക്കാ­യും, വരുംത­ല­മു­റ­കള്‍­ക്കായും സൃ­ഷ്ടി­ക്കാ­മെ­ന്ന് ഇന്‍­ഡ്യാ­ക്കാര്‍ വി­ശ്വ­സി­ക്കുന്നു. ഈ മ­ഹത്താ­യ ദൗ­ത്യ­ത്തില്‍ രാ­ഷ്ട്ര­പി­താ­വ് മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ വാ­ക്കു­ക­ളാ­ണ് മാര്‍­ക്ഷ­ദര്‍­ശ­നവും പ്ര­ചോ­ദ­ന­വും നല്‍കു­ന്നത്. അ­ദ്ദേ­ഹം പ­റഞ്ഞ­ത് ഇ­പ്ര­കാ­ര­മാ­ണ്: “ഒ­രു തീ­രു­മാ­ന­മെ­ടു­ക്കാന്‍ സ­ന്ദേ­ഹി­ക്കു­മ്പോള്‍ നി­ങ്ങള്‍ ക­ണ്ടി­ട്ടു­ള്ള­തില്‍ വ­ച്ചേ­റ്റവും ദ­രി­ദ്രനും ദുര്‍­ബ­ല­നുമാ­യ വ്യ­ക്തി­യു­ടെ മു­ഖം സ്­മ­രിച്ചു­കൊ­ണ്ട്, ആ വ്യ­ക്തി­യ്­ക്ക് നി­ങ്ങ­ളു­ടെ തീ­രു­മാ­നം എ­ന്തെ­ങ്കിലും ഗു­ണം ചെയ്യുമോ എ­ന്ന് പരി­ശോ­ധി­ക്കുക. അ­പ്പോള്‍ നി­ങ്ങള്‍­ക്ക് ശ­രിയാ­യ തീ­രു­മാ­ന­മെ­ടു­ക്കാന്‍ ക­ഴി­യും’. സാ­മ്പ­ത്തി­ക-സാ­മൂഹി­ക കാ­ര്യ­ങ്ങള്‍­ക്കാ­യു­ള്ള ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യു­ടെ കൗണ്‍­സി­ലിന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ഇന്‍­ഡ്യ വ­ള­രെ­യേ­റെ പ്രാ­ധാന്യം നല്‍കുന്നു.

 

സാ­മ്പ­ത്തി­ക, സാ­മൂഹി­ക വി­ക­സ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­ങ്ങ­ള്‍ ചര്‍­ച്ച ചെ­യ്യു­ന്ന­തി­നും, ന­യ­ങ്ങള്‍ അ­വ­ലോ­ക­നം ചെ­യ്­തു നിര്‍­ദ്ദേ­ശ­ങ്ങള്‍ മു­ന്നോ­ട്ടു­വ­യ്­ക്കു­ന്ന­തി­നു­ള്ള മു­ഖ്യ സ­മി­തി­യെ­ന്ന നി­ല­യില്‍ കൗണ്‍­സി­ലി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ മാ­തൃ­കാ­പ­ര­മാണ്. സുസ്ഥി­ര വി­ക­സ­ന­ത്തി­നാ­യു­ള്ള ആ­ഗോ­ള സ­ഹ­ക­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഇന്ന് നിര്‍­ണാ­യ­ക ഘ­ട്ട­ത്തി­ല­ാണ്. സഹസ്രാ­ബ്ദ­ത്തി­ന്റെ വിക­സ­ന ല­ക്ഷ്യങ്ങള്‍ (മി­ലെ­നിയം ഡ­വ­ല­പ്‌­മെന്റ് ഗോള്‍­സ്-എം.ഡി.ജീ­സ്) കൈ­വ­രി­ക്കു­ന്ന­തി­നാ­യു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍ ത്വ­രി­ത­പ്പെ­ടു­ത്തു­ക, സുസ്ഥി­ര വിക­സ­ന ല­ക്ഷ്യ­ങ്ങ­ള്‍ നിര്‍­ണ്ണ­യിക്കുക, സുസ്ഥി­ര വി­ക­സ­ന­ത്തി­നു­ള്ള ധ­ന­സ­ഹാ­യ­ം ഫ­ല­പ്ര­ദ­മാ­ക്കു­ന്ന­തി­നു­ള്ള മാര്‍­ക്ഷ­ങ്ങള്‍ രൂ­പീ­ക­രി­ക്കു­ക, 2015-നു ശേ­ഷ­മു­ള്ള വിക­സ­ന അ­ജ­ണ്ട രൂ­പീ­ക­രിക്കു­ക തു­ട­ങ്ങി­യ­വ അ­ടു­ത്ത ര­ണ്ടു വര്‍­ഷ­ക്കാലം അ­ന്താ­രാ­ഷ്ട്ര സ­മൂ­ഹ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­ധാ­ന­പ്പെ­ട്ട വി­ഷ­യ­ങ്ങ­ളാ­യി­രി­ക്കും. സാ­മ്പ­ത്തി­ക-സാ­മൂഹി­ക കാ­ര്യ­ങ്ങള്‍­ക്കാ­യു­ള്ള ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യു­ടെ കൗണ്‍­സി­ലി­ന് ഇ­ക്കാ­ര്യ­ങ്ങ­ളില്‍ വള­രെ പ്രധാ­ന പ­ങ്ക് വ­ഹി­ക്കാ­നുണ്ട്. പുതു ചൈ­ത­ന്യവും നി­ശ്ച­യ­ദാര്‍­ഢ്യവും ദാ­രി­ദ്ര്യ­നിര്‍­മ്മാര്‍­ജ്ജ­ന പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ നി­റ­ഞ്ഞു­നില്‍­ക്ക­ണ­മെ­ന്ന് ഇന്‍­ഡ്യ ആ­ഗ്ര­ഹി­ക്കുന്നു.

 

സ­ഹ­സ്രാ­ബ്ദ വിക­സ­ന ല­ക്ഷ്യ­ത്തി­ന്റെ ഭാ­ഗമാ­യ ഇ­ത­ര പ­രി­പാ­ടി­കളും പൂര്‍­വ്വാ­ധി­കം ഭം­ഗി­യാ­യി മു­ന്നോ­ട്ട് കൊ­ണ്ടു പോ­ക­ണം. സാ­മ്പത്തി­ക വ­ളര്‍­ച്ച­യി­ലൂ­ടെ മാ­ത്ര­മേ ദാ­രിദ്ര്യ നിര്‍­മ്മാര്‍ജ്ജ­നം സാ­ധ്യ­മാകൂ. ഈ മ­ഹത്താ­യ ലക്ഷ്യം അര്‍­ത്ഥ­പൂര്‍­ണ്ണ­മാ­ക്കു­ന്ന­തി­ന് വി­ക­സി­ത, വി­കസ്വ­ര രാ­ജ്യ­ങ്ങ­ള്‍ കൂ­ട്ടായ്­മ ശ­ക്ത­ി­പ്പെ­ടു­ത്തണം. സ­ത്യ­സ­ന്ധമാ­യ സ­മീ­പ­ന­മാ­ണ് ഇ­ക്കാ­ര്യ­ത്തില്‍ വേ­ണ്ടത്. രാ­ഷ്ട്ര­ങ്ങള്‍ ത­മ്മി­ലും, രാ­ഷ്ട്ര­ത്തി­നു­ള്ളി­ലെ ജ­ന­ങ്ങള്‍ ത­മ്മിലും വി­ഭ­വ­ങ്ങ­ളു­ടേയും സ­മ്പ­ത്തിന്റെയും നീ­തി­പൂര്‍­വ്വ­മാ­യ വി­തര­ണം ഉ­റ­പ്പാ­ക്കു­ന്ന­തി­നാ­വണം പുതി­യ വിക­സ­ന അ­ജ­ണ്ട­യില്‍ പ്രാ­മുഖ്യം നല്‍­കേ­ണ്ടത്. വി­ക­സ­ന­ത്തി­ന് ഉ­തകു­ന്ന അ­ന്താ­രാ­ഷ്ട്ര വ്യ­വസ്ഥ­യെ പുതി­യ വിക­സ­ന അ­ജ­ണ്ട പ്രോ­ത്സാ­ഹി­പ്പി­ക്കണമെന്നും ആന്റോ ആന്റ­ണി എം.പി. ഐ­ക്യ­രാ­ഷ്ട്ര പൊ­തു­സ­ഭ­യില്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.