You are Here : Home / USA News

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണ്‍ യുവജനോത്സവ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ന്യൂജേഴ്‌സിയിൽ നടന്നു. (രാജു ശങ്കരത്തിൽ, ഫോമാ ന്യൂസ് ടീം)

Text Size  

Story Dated: Sunday, July 21, 2019 12:18 hrs UTC

ന്യൂ ജേഴ്‌സി:  അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമായുടെ മിഡ് അറ്റ്ലാന്റിക് റീജിയന്റെ  "യുവജനോത്സവം- 2019 " ന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ്  ജൂലൈ 13 -ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക്  എഡിസണിലുള്ള  ജെയിഡ്  ഡൈനാസ്റ്റി ചൈനീസ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ നിർവ്വഹിച്ചു. മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഫിലാഡൽഫിയായിലുള്ള  സെൻറ് തോമസ് സീറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ വച്ചാണ്  "യുവജനോത്സവം- 2019 ". 
 
ഫോമായുടെ ഭവന പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിലൂടെ, ഫോമാ എന്ന സംഘടന ആഗോളതലത്തിൽ ശ്രദ്ധ നേടിയതി ലുള്ള സന്തോഷം അദ്ദേഹം സദസ്സുമായി പങ്കുവച്ചു. റീജിയണൽ വൈസ് പ്രസിഡന്റ് ബോബി തോമസിന്റെ നേതൃത്വത്തിൽ മിഡ് അറ്റ്ലാന്റിക് റീജിയണ്‍ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കുതിക്കുന്നതിൽ ഫോമാ പ്രസിഡന്റ് എന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്നും, ഒക്ടോബറിൽ നടക്കുന്ന യുവജനോത്സവം ഒരു വൻ വിജയമാവും എന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ആർട്സ്  ചെയർമാൻ തോമസ് ഏബ്രാഹാം തയ്യാറാക്കിയ ഫോമാ റീജിയണൽ യൂത്ത്‌ ഫെസ്റ്റിവൽ വെബ് സൈറ്റ് ലോഞ്ചിങ്ങും തദവസരത്തിൽ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ നിർവ്വഹിച്ചു. നടക്കാൻ പോകുന്ന യൂത്ത്‌ ഫെസ്റ്റിവലിന്റെ ഏകദേശ രൂപം   ആർട്ട്സ് ചെയർമാൻ  വിവരിച്ചു.
 
ഫോമാ ട്രെഷറർ ഷിനു ജോസഫ്, വില്ലേജ് പദ്ധതി ചെയർമാൻ അനിയൻ ജോർജ്ജ്, ബോബി തോമസ്, ജിബി തോമസ്, സണ്ണി ഏബ്രാഹാം, ദിലീപ് വർഗീസ്, മിത്രാസ് രാജൻ എന്നിവരും, വിവിധ സംഘടനകളുടെ പ്രതിനിധികളും യുവജനോത്സവത്തിന്റെ വൻ വിജയത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.  റീജിയണൽ വൈസ് പ്രസിഡന്റ് ബോബി തോമസും സെക്രട്ടറി തോമസ് ചാണ്ടിയും ചേർന്ന് വന്നുചേർന്ന വിശിഷ്ടാതിഥികളെ  സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം അരുളി. അത്താഴ വിരുന്നോടുകൂടി അവസാനിച്ച യോഗത്തിൽ, വന്നുചേർന്ന ഏവർക്കും ട്രഷറാർ ജോസഫ് സക്കറിയാ നന്ദി പറഞ്ഞു. റീജിയൻ തലത്തിലെ മറ്റു ഫോമാ നേതാക്കളും  പ്രസ്തുത ചടങ്ങിൽ സന്നിഹതായിരുന്നു.
 
യുവജനോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക: ബോബി തോമസ് (റീജിയണൽ വൈസ് പ്രസിഡന്റ്): 862-812-0606,  തോമസ് ചാണ്ടി (സെക്രട്ടറി): 201-446-5027, തോമസ് ഏബ്രാഹാം: (ആർട്സ്  ചെയർമാൻ) 267-235-8650. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.