You are Here : Home / USA News

എം.എന്‍ കാരശേരി ചിക്കാഗോ സാഹിത്യവേദിയില്‍

Text Size  

Story Dated: Monday, July 08, 2019 04:53 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ജൂലൈ 12-നു നടക്കുന്ന പ്രത്യേക സാഹിത്യവേദിയില്‍ എഴുത്തുകാരനും ചിന്തകനും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനും, സര്‍വ്വോപരി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രൊഫ. ഡോ. എം.എന്‍ കാരശേരി സംസാരിക്കുന്നു. മൗണ്ട് പ്രോസ്‌പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 E. Rand Rd, Suite 13, Mount Prospect, IL 60056) വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സാഹിത്യം, സ്വാതന്ത്ര്യം, സമൂഹം എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
 
പ്രൊഫ. കാരശേരി കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം അധ്യാപകനാണ്. ഗാന്ധിജിയുടേയും അബ്ദുള്‍ കലാം ആസാദിന്റേയും ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രൊഫ. കാരശേരി സ്ത്രീ സമത്വത്തിനും ലിംഗനീതിക്കും വേണ്ടി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സാഹിത്യസംബന്ധിയായ ഗവേഷണങ്ങളില്‍ മുഖ്യം വൈക്കം മുഹമ്മദ് ബഷീര്‍, കുട്ടികൃഷ്ണമാരാര്‍, കുഞ്ഞുണ്ണി തുടങ്ങിയവരുടെ സൃഷ്ടികളാണ്. 
 
എഴുത്തിലെ സ്വാതന്ത്ര്യവും ആര്‍ജ്ജവവും സമകാലീന സാമൂഹ്യ കാലാവസ്ഥയില്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്ന അന്വേഷണമാണ് സാഹിത്യവേദിയില്‍ വിഷയമാകുന്നത്. 
 
എല്ലാ സാഹിത്യസ്‌നേഹികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), സായി പുല്ലാപ്പള്ളി (773 505 9600), ജോണ്‍ ഇലക്കാട്ട് (773 292 8455). 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.