You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിക്ഷേധം അറിയിച്ചു

Text Size  

Story Dated: Thursday, June 27, 2019 10:37 hrs EDT

(എബി മക്കപ്പുഴ)
 
 
ഡാളസ്:  ആന്തൂരിലെ പ്രവാസി വിദേശ മലയാളി സാജന് പാര്‍ത്ഥസിന്റെ
 ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങള്‍ പ്രവാസി മലയാളികളെ അങ്ങേയറ്റം വേദനിപ്പിച്ച സംഭവമാണെന്നു  അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍  പ്രസിഡണ്ട് എബി മക്കപ്പുഴ   അഭിപ്രയപെട്ടു.
 
വിദേശമലയാളി സാജന്‍ പാര്‍ത്ഥസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും അതിന്റെ ഉത്തരവാദിത്വത്തില് നിന്നും നഗര സഭയ്‌ക്കോ നഗരസഭാധ്യക്ഷനോ ഒഴിഞ്ഞുമാറാനാവില്ലെന്നും  പ്രസിഡണ്ട് എബി മക്കപ്പുഴ, സെക്രട്ടറി ജോ ചെറുകര എന്നിവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഇന്ന് ഉണ്ടായിട്ടുള്ള എല്ലാ സാമ്പത്തീക നേട്ടങ്ങള്‍ക്കും പ്രവാസി മലയാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണെന്നും, കേരള സര്‍ക്കാര്‍  പ്രവാസി മലയാളി സമൂഹത്തെ  പൂവിട്ടു പൂജിക്കണമെന്നും ഇവര്‍ ആവര്‍ത്തിച്ചു.
 
വികസന പ്രവര്‍ത്തങ്ങള്‍ക്ക് തടസങ്ങള്‍ നില്ക്കുന്ന പ്രാദേശിക ഭരണ സമതികളെ നിലക്ക് നിര്‍ത്തുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും, സാജന്‍ പാര്‍ത്ഥസിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷ  നടപടികള്‍ നടപ്പാക്കണമെന്നും ഇവര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More