You are Here : Home / USA News

ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്പതാം വാര്‍ഷികവും ഈസ്റ്ററൂം ആഘോഷിച്ചു.

Text Size  

Story Dated: Friday, June 07, 2019 03:39 hrs UTC

പി.പി. ചെറിയാന്‍
 
ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക നാല്പതാം വാര്‍ഷികവും, ഈസ്റ്ററൂം വൈറ്റ് പ്ലെയിന്‍സ്ലുള്ള റോയല്‍ പാലസില്‍ മെയ് ഇരുപത്തിയാറിന് ഞാറാഴ്ച അഞ്ചു്മണിക്ക്.ആഘോഷിച്ചു. പ്രസിഡന്റ് പോള്‍ പി ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക് പള്ളി വികാരി ഫാദര്‍ ലിജു തോമസ് ഉദ്ഘാടനവും ഈസ്റ്റര്‍ സന്ദേശവും നല്‍കി. പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ. സിദ്ദിഖ് മുഖ്യ അതിഥിയും ആയിരുന്നു.
 
 ഭക്തി ഗീതത്തില്‍ പറയുന്നതുപോലെ ഒരു മഴയുംതോരാതിരുന്നിട്ടില്ല. എല്ലാ ദുഖങ്ങള്‍ക്കുമപ്പുറത്തു ശാന്തതയുണ്ട്, സത്യത്തെ കല്ലറയില്‍ അടക്കാനാവില്ല, കല്ലറയ്ക്കു കാവല്‍ ആവശ്യമില്ല, ജീവനുള്ളവര്‍ക്കാണ് കാവല്‍ വേണ്ടത്, ജീവിച്ചിരിക്കുന്നവനെ എന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നു. മഹത്യത്തിന്റെ ജീവിതമാണ് നാം നയിക്കേണ്ടതെന്നു ഉദ്ഘാടന വേളയില്‍ ഫാദര്‍ ലിജു തോമസ് ചൂണ്ടിക്കാട്ടി.
 
 കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളെ ഒരേ കുടക്കീഴില്‍ നിര്‍ത്തിക്കൊണ്ട് കഴിഞ്ഞ നാല്‍പതു വര്‍ഷം ജീവകാരുണ്യപ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തി പോകുന്നപ്രസ്ഥാനം, തുടര്‍ന്നുംജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മുന്നോട്ടുപോകുമെന്ന് ആദ്യക്ഷപ്രസംഗത്തില്‍ പ്രസിഡന്റ് പോള്‍.പി.ജോസ് അനുസ്മരിച്ചു.
 
 സിനിമാ ലോകത്തെ ജീവിതാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട്, സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ വിജയവും, സിദ്ദിഖ് ലാല്‍ എന്നാല്‍ ഒരാള്‍ എന്നാണ് പലരും കരുതുന്നതെന്നും, ഒട്ടേറെ ചിത്രങ്ങള്‍ക്കു ശേഷം തങ്ങള്‍ വേര്‍പിരിഞ്ഞു തനിച്ചു സിനിമാചെയ്യാന്‍ തുടങ്ങിയപ്പോളും ആളുകള്‍ക്കു സംശയം തങ്ങള്‍ ഒന്നാണ് എന്നാണ് പലരും കരുതുന്നതെന്നും, മഹാരാജാസ് കോളേജില്‍ തന്റെ ഗുരുനാഥാന്‍ തുറവൂര്‍ വിശ്യംഭരന്‍ സാറുമായുള്ള അനുഭവം പങ്കിട്ടുകൊണ്ടും പ്രശസ്ത സിനിമാസംവിധായകന്‍ സിദ്ദിഖ് സംസാരിക്കുകയുണ്ടായി.
 
2019 ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ നിര്‍മ്മിച്ചുകൊടുക്കുന്ന വീടിന്റെ ആദ്യഗഡു  ഫാദര്‍ നോബി അയ്യനേത് നല്‍കുകയും തദവസരത്തില്‍ ശ്രീ. സിദ്ദിഖ്‌ന്റെ സിനിമാകാണാന്‍ പോയി തിരികെ വീട്ടില്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവത്തെപ്പറ്റിയും, സഭാവിശ്വാസത്തേപ്പറ്റി പറഞ്ഞപ്പോള്‍  ശ്രീബുദ്ധന്‍ അനുയായികള്‍ക്ക് തന്റെ മേല്‍വസ്ത്രമാണ് നല്‍കിയതെന്നും, പ്രിയ ശിഷ്യന്‍ ആനന്ദന്‍ ചോദിച്ചപ്പോള്‍ തന്റെ മജ്ജ നല്‍കുന്നു എന്നായിരുന്നു ശ്രീ ബുദ്ധന്‍ന്റെ മറുപടി. വിശ്വാസത്തിന്റെ മേല്‍ വസ്ത്രത്തിലല്ല മജ്ജയിലേക്കു ചെല്ലുവാന്‍ നമ്മുക്കാകണമെന്നും അച്ചന്‍ സൂചിപ്പിക്കുകയുണ്ടായി.
 
 2018 കാത്തോലിക് വോയിസ് (സുവനീര്‍)  ശ്രീ. സിദ്ദിഖ് ശ്രീ. ജെ മാത്യുസാറിന്  നല്‍കികൊണ്ട് പ്രകാശനംനല്‍കുകയുണ്ടായി. ശ്രീ സിദ്ദിഖ്‌നെയും മെഗാ സ്‌പോണ്‍സര്‍ ശ്രീ. ഷാജി ന്യൂയോര്‍ക്കിനെയും ട്രെഷറര്‍ ജോര്‍ജ് പൊന്നാട അണിയിച്ചു ആദരിച്ചു
 
 പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് മലയില്‍ ആമുഖ പ്രസംഗംനടത്തി, നോഹ ജോസഫ് പ്രാത്ഥനാ ഗീതവും നേഹ ജോമോന്‍ ദേശീയ ഗാനങ്ങളും ആലപിച്ചു. സെക്രട്ടറി ആന്റോ വര്‍ക്കിസ്വാഗതവും, വൈസ് പ്രസിഡന്റ് ലിജോ ജോണ്‍ നന്ദിയും അര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫിലിപ്പ് മത്തായി ഫാദര്‍ ലിജു തോമസിനെ പരിചയപ്പെടുത്തി.  ഡോ. ആനി പോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്മാരായ ജോഫ്രിന്‍ ജോസ്, ജോണ്‍ കെ  ജോര്‍ജ്  എന്നിവര്‍ സംസാരിച്ചു.
 
 ലിസ ദീപു തന്റെ തനതായ ശൈലിയില്‍ എംസി ആയി അവതരിച്ചപ്പോള്‍, ലാന്‍സ് ആന്റണി, അനബെല്‍ സാമുവേല്‍, ജൂലിയ ജോസഫ്, കാതറിന്‍ ആന്‍ഡ് ടീം, അമാന്റാ മലയില്‍ എന്നിവരുടെ നൃത്തങ്ങളും, ജ്യോതിസ്, അലക്‌സ് ഫ്രാന്‍സിസ്, അനബെല്‍ സാമുവല്‍, ജോമോന്‍ പാണ്ടിപ്പള്ളി, റോഷന്‍ മാമ്മന്‍, ലാല്‍ അങ്കമാലി, സജി ചെറിയാന്‍ എന്നിവരുടെഗാനങ്ങളും നോയല്‍ ഫ്രാന്‍സിസ് മണലില്‍ സാക്‌സോഫോണും ചടങ്ങിനെ ആകര്‍ഷകമാക്കി.
 
 പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാരായ ജോസ് മലയില്‍, ഫിലിപ്പ്മത്തായി, സെക്രട്ടറി ആന്റോ വര്‍ക്കി, വൈസ് പ്രസിഡന്റ് ലിജോ ജോണ്‍ ട്രെഷറര്‍ ജോര്‍ജ് കുട്ടി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മേരി  ഫിലിപ്പ്, ഇട്ടൂപ്പ് ദേവസ്സിയ, റോയി ആന്റണി, ഹെന്റി സെല്‍വിന്‍ , ഷൈജു കളത്തില്‍, മാത്യുജോസഫ്  എന്നിവര്‍ മേല്‍നോട്ടം വഹിച്ചപ്പോള്‍, ബോര്‍ഡ് ഓഫ്ട്രസ്റ്റ് അംഗങ്ങള്‍, അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍, സോണല്‍ ഡയറക്ടേഴ്‌സ് എന്നിവരുടെ  ആത്മാര്‍ഥമായ സഹകരണവും ആഘോഷങ്ങള്‍ക്കു വിജയം നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.