You are Here : Home / USA News

ഡാലസില്‍ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കര്‍മ്മം ഓഗസ്റ്റ് 17 ന്

Text Size  

Story Dated: Friday, June 07, 2019 11:37 hrs EDT

പി.പി.ചെറിയാന്‍
 
ശ്രീനാരായണ ഗുരുദേവനാല്‍ സംസ്ഥാപനം ചെയ്യപ്പെട്ട ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം , ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ കര്‍മ്മം വരുന്ന ഓഗസ്റ്റ് 17 (ചിങ്ങം ഒന്ന്) ന് ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു. അമേരിക്കന്‍ ഐക്യനാട്ടിലെ ടെക്‌സാസ് സംസ്ഥാനത്തെ ഡാളസ് നഗരത്തില്‍ വാങ്ങിയ പ്രകൃതി രമണീയമായ മൂന്നര ഏക്കര്‍  ആശ്രമ ഭൂമിയില്‍ നടക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ , ഭാരതത്തില്‍ നിന്നുമുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ,  ഉച്ചതിരിഞ്ഞു 12 :30നും 1:00 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ചരിത്രപ്രധാനമായ ചടങ്ങ് നടക്കുന്നത് .
 
ആശ്രമ ശിലാസ്ഥാപനകര്‍മ്മത്തോടനുബന്ധിച്ച് ശാന്തി ഹവനം, (ഗുരുദേവ വിരചിതമായ ഹോമ മന്ത്രത്താല്‍) മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം  എന്നിവ അന്നേ  ദിവസം രാവിലെ ആശ്രമ ഭൂമിയില്‍ നടത്തപ്പെടുന്നതാണ്,  പതിനെട്ടാം തീയതി  ഞായറാഴ്ച രാവിലെ 10 മണിക്ക് ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ജനറല്‍ ബോഡി യോഗവും, തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് രൂപീകരണവും നടക്കും.
 
ശിലാന്യാസ ചടങ്ങുകളുടെ  വിജയകരമായ നടത്തിപ്പിനായി ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സ്വാമി ഗുരുപ്രസാദ് അറിയിച്ചു..  കൂടുതല്‍  വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. മനോജ് തങ്കച്ചന്‍ 913 709 5193, സന്തോഷ് വിശ്വനാഥന്‍ 972 786 4026, അനൂപ് രവീന്ദ്രനാഥ് 847 873 5026, സുജി വാസവന്‍ 201 838 6545, മനോജ് കുട്ടപ്പന്‍ 469 835 7764.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More