You are Here : Home / USA News

കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, June 03, 2019 01:43 hrs UTC

ശ്രീകുമാര്‍ പി
 
ലോസ് ആഞ്ചലസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന  കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ , സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ.ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
 
അഞ്ജന ജയകുമാര്‍ (എറണാകുളം), അഖില വി (കൊല്ലം), ആനന്ദ് ടി (കൊല്ലം), അഞ്ജന ഗോപി (കൊല്ലം), അഞ്ജന എം എസ് (കൊല്ലം), അഞ്ജു എസ് എല്‍ (തിരുവനന്തപുരം), അനുപമ എസ് (കൊല്ലം), അനുരാഗ് കെ (പാലക്കാട്), അനുരാഗ് സി.എസ് (ആലപ്പുഴ), ആതിര പി.എസ് (തൃശ്ശൂര്‍), അതുല്‍ കൃഷ്ണന്‍ ജി (കൊല്ലം), അതുല്യ ജി കുമാര്‍ (മലപ്പുറം), ഭവ്യ ബി.പി (പത്തനംതിട്ട), ചന്ദനി ചന്ദ്രന്‍ (ആലപ്പുഴ), ദേന തീര്‍ത്ഥ (കണ്ണൂര്‍), ധന്യ കെ എ (പാലക്കാട്), ദിവ്യ ചന്ദ്രന്‍(തിരുവനന്തപുരം),ഗിരീഷ് ഗോപി ( ആലപ്പുഴ), ഗോകുല്‍ എം.ആര്‍ (മലപ്പുറം), ഗോപിക ജയന്‍ (കോട്ടയം), ഹരിത എച്ച് (പാലക്കാട്), ഹേമന്ദ് പി (മലപ്പുറം), കാവ്യ കെ എസ് (വയനാട്), കീര്‍ത്തന പ്രസാദ് (തിരുവനന്തപുരം) കൃഷ്ണപ്രിയ എ പി ( തൃശ്ശൂര്‍), പ്രീതു പി കുമാര്‍ (പത്തനംതിട്ട), രശ്മി മാധവന്‍ എം (മലപ്പുറം), ശരണ്യ വി.എസ് (തിരുവനന്തപുരം), സീതള്‍  പി എസ്്(കൊല്ലം), ലാവണ്യ മോഹന്‍ സി (തിരുവനന്തപുരം), മേഘ (മലപ്പുറം), പവിത്ര. (കൊല്ലം), ശ്രീഹരി എസ് (കൊല്ലം), ശ്രീരാജ് എം എസ്(എറണാകുളം), സുധിന്‍ സുന്ദര്‍ (തിരുവനന്തപുരം), ഉണ്ണിമായ കെ.എസ്. (എറണാകുളം), വീണ ഭാസ്‌കരന്‍ (തൃശ്ശൂര്‍) , വിഷ്ണുപ്രിയ ജയരാജ് (എറണാകുളം), വൈശാഖ് പ്രസന്നന്‍ എറണാകുളം) എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
 
തുടര്‍ച്ചയായ  14ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന്  കെഎച്ച്എന്‍എ ഭാരവാഹികള്‍  അഭ്യര്‍ത്ഥിച്ചു
സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ രേഖാ മോനോന്‍ അറിയിച്ചു. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത് കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.ഡോരേഖ പറഞ്ഞു.
 
ജൂണ്‍ 9ന് കൊച്ചിയില്‍  നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.