You are Here : Home / USA News

വൈറ്റ് ഹൗസിനു മുന്‍പില്‍ തീ കൊളുത്തി ഇന്ത്യാക്കാരന്‍ മരിച്ചു

Text Size  

Story Dated: Friday, May 31, 2019 08:01 hrs EDT

വാഷിംഗ്ടണ്‍, ഡി.സി: വൈറ്റ് ഹൗസിനു മുന്‍പില്‍ തീ കൊളുത്തി ഇന്ത്യാക്കാരന്‍ മരിച്ചു. ബുധനാഴ്ച ഉച്ചക്ക് എല്ലിപ്‌സ് പാര്‍ക്കില്‍ വച്ച് മറ്റുള്ളവര്‍ കാണ്‍കെയാണു 33-കാരനായ അര്‍ണവ്ഗുപ്ത തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്ന് പാര്‍ക്കിലൂടെ ഓടിയ ഗുപ്തയെ രക്ഷിക്കാന്‍ നിമിഷങ്ങള്‍ക്കകം സീക്രട്ട് സര്‍വീസ് പോലീസ് എത്തി. തീ കെടുത്തി ആശുപത്രിയിലാക്കിയെങ്കിലും വൈകിട്ടത്തോടെ മരിച്ചതായി ഇന്നു രാവിലെ പോലീസ് അറിയിച്ചു.
 
മെരിലാന്‍ഡിലെ ബെത്തസ്ഡയിലാണു ഗുപ്തയുടെ കുടുംബം. ബുധനാഴ്ച രാവിലെ 9:20-മുതല്‍ഗുപ്തയെ കാണാനില്ലെന്നു പറഞ്ഞുകുടുംബം മോണ്ട് ഗോമറി പോലീസില്‍ പരാതി നല്കിയിരുന്നു. ശാരീരികവും മാനസികവുമായ ഗുപ്തയുടെ സ്ഥിതിയെപറ്റി ആശങ്കയുണ്ടെന്നു കുടുംബം അറിയിച്ചു.
 
തീ കൊളുത്തി മരിക്കാന്‍ ഗുപ്തയെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ല.
 
ന്യു ഡല്‍ ഹിയില്‍ ജനിച്ച ഗുപ്ത 2004-ല്‍ മെരിലാന്‍ഡിലെ ലാന്‍ഡന്‍ ഹൈസ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത ശെഷം ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദമെടുത്തതായി ഹെവി ഡോട്ട് കോം പറയുന്നു. തുടര്‍ന്നു ലന്‍ഡന്‍ സ്‌കൂളില്‍ കോച്ചായി രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2009 മുതല്‍ 14 വരെ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് രംഗത്തായിരുന്നു. പിന്നീട് പ്രായമായവരെ താമസിപ്പിക്കുന്ന കേന്ദ്രത്തിന്റെ സി.ഇ.ഒയുടെ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായി. എഡുക്കേഷന്‍ കണ്‍സള്‍ട്ടന്റ് എന്നാണു ലിങ്ക്ഡ് ഇന്‍ പേജില്‍.
 
നല്ല കലാകാരനായിരുന്നു. മനോഹരമായ പെയിന്റിംഗുകള്‍ അര്‍നമാനിയ എന്ന സ്വന്തം വെബ് സൈറ്റിലുണ്ട്. എഴുത്തുകാരനുമായിരുന്നു.
 
സംഭവത്തിനു രണ്ടു മണിക്കൂര്‍ മുന്‍പുള്ള ട്വിറ്റര്‍ പോസ്റ്റില്‍ (10:10 എ.എം) ഫീല്‍ ദി ബേണ്‍ (പൊള്ളല്‍ അനുഭവിക്കുക) എന്ന് പോസ്റ്റ് ചെയ്തിരിക്കുന്നു.
 
സ്വയം പബ്ലിഷ് ചെയ്ത മെമ്മോയേഴ്‌സ് ഓഫ് അ ഷാഡൊ പ്രസിഡന്റ് എന്ന് ക്രുതിയില്‍ പ്രസിഡന്റ് ഒബാമയേയും ഇറാന്‍ കരാറിനെയും വിമര്‍ശിച്ചിരിക്കുന്നു.
see video: https://nypost.com/2019/05/30/arnav-gupta-man-who-set-himself-on-fire-near-white-house-dies/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More