You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് ടീം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

Text Size  

Story Dated: Thursday, May 30, 2019 10:39 hrs EDT

വാഷിങ്ടന്‍ ഡിസി:  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. മേയ് 26 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഷിബു ഡാനിയേല്‍ അധ്യക്ഷനായിരുന്നു. കോണ്‍ഫറന്‍സിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് ഇടവകാംഗങ്ങളോട് ഫാ. ഷിബു ഡാനിയേല്‍ അഭ്യര്‍ഥിച്ചു.
 
സഭാ മാനേജിങ് കമ്മിറ്റി അംഗവും ഇടവകയുടെ സെക്രട്ടറിയുമായ ജോര്‍ജ് തുമ്പയില്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. കമ്മിറ്റി അംഗം ആശാ ജോര്‍ജ് കോണ്‍ഫറന്‍സിനെകുറിച്ച് വിവരണം നല്‍കി ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ട്രഷറാര്‍ മാത്യു വര്‍ഗീസ്, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ് എന്നിവര്‍ റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെ കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും സംസാരിച്ചു. ഫാ. ഷിബു ഡാനിയേലും ട്രഷറാര്‍ മാത്യു വര്‍ഗീസും ചേര്‍ന്ന് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.
 
ട്രഷറാര്‍ മാത്യു വര്‍ഗീസ്, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ മേരി വര്‍ഗീസ്, ബിന്ദു, ആശാ ജോര്‍ജ്, ഇടവകയുടെ സെക്രട്ടറിയും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ ജോര്‍ജ് തുമ്പയില്‍, ട്രസ്റ്റി ഫിലിപ്പ് തങ്കച്ചന്‍, ഭദ്രാസന അസംബ്ലി അംഗം ഷാജി വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇടവകയില്‍ നിന്നും നല്‍കിയ സഹകരണത്തിന് കമ്മിറ്റി നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More