You are Here : Home / USA News

അവസാന ഭക്ഷണം ഭവന രഹിതന് - ഡോണ്‍ ജോണ്‍സന്റെ വധശിക്ഷ ടെന്നസ്സിയില്‍ നടപ്പാക്കി

Text Size  

Story Dated: Friday, May 17, 2019 04:55 hrs UTC

പി.പി. ചെറിയാന്‍
 
ടെന്നിസ്സി: ഭാര്യ കോണി  ജോണ്‍സനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ കഴിഞ്ഞ 34 വര്‍ഷം  ജയിലില്‍ കഴിഞ്ഞ ഡോണ്‍ ജോണ്‍സന്റെ  (68) വധശിക്ഷ മെയ് 16 വ്യാഴാഴ്ച  നാ്ഷ് വില്‍ റിവര്‍ബെന്റ് ജയിലില്‍ നടപ്പാക്കി. ടെന്നസ്സിയില്‍ 2019ല്‍ നടപ്പാക്കിയ ആദ്യത്തേതാണിത്.
 
വധശിക്ഷക്കു മുമ്പ് അവസാന ഭക്ഷണമായി ലഭിച്ച വെജിറ്റബിള്‍ പിസാ ഭവനരഹിതന് നല്‍കണമെന്ന പ്രതിയുടെ ആഗ്രഹം ജയിലധികൃതര്‍ തള്ളിയിരുന്നു.
 ഗവര്‍ണ്ണറും, സുപ്രീം കോടതിയും ജയിലില്‍ ശിക്ഷ ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയതോടെ വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കി. മരിക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ ജീവനെ നിന്റെ കയ്യില്‍ ഏല്‍പിക്കുന്നു എന്ന പ്രാര്‍ത്ഥിച്ചു ആമേന്‍ പറഞ്ഞു.
 
ടേബിളില്‍ കിടത്തി കൈകാലുകള്‍ ബന്ധിക്കുമ്പോഴും ക്രിസ്തീയ ഗാനം ജോണ്‍സണ്‍ പാടികൊണ്ടിരുന്നതായി മരണ ശിക്ഷക്ക് ദൃക്‌സാക്ഷികളായ കുടുംബാംഗങ്ങള്‍ പറഞ്ഞു.
സെവന്ത്  ഡെ ചര്‍ച്ചിലെ എല്‍ഡറായിരുന്ന ജോണ്‍സണ്‍ ജയിലില്‍ മറ്റു പ്രതികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലികൊടുക്കുകയും സര്‍വീസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ജോണ്‍സന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം നിഷ്ഫലമായി. ജയിലിനകത്തു വധശിക്ഷ നടപ്പാക്കുമ്പോള്‍ പുറത്തു ഒരു കൂട്ടമാളുകള്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.