You are Here : Home / USA News

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍

Text Size  

Story Dated: Friday, November 08, 2013 07:14 hrs EST

ന്യൂയോര്‍ക്ക്: ഈ മാസം മുപ്പതാം തീയതി ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനില്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടികളുടെ ടാലന്റ് ഷോയോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 8 മണിയോടെ അവസാനിക്കും. ചിക്കാഗോഗിയില്‍ 2014 ജൂലൈ മാസത്തില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക്ക് റീജിയന്‍ കിക്കോഫും, കൂടാതെ വിവിധ സംഘടനകള്‍ അവതരിപ്പിക്കുന്ന വിപുലമായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെയുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More