You are Here : Home / USA News

മൈക്കിള്‍ എം. മാത്യൂസ്‌ മുളകുന്നത്തിന്റെ സംസ്‌കാരം നവംബര്‍ ഒമ്പതിന്‌ ബോസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 08, 2013 06:57 hrs EST

ബോസ്റ്റണ്‍: നവംബര്‍ രണ്ടിന്‌ ബോസ്റ്റണില്‍ നിര്യാതനായ മൈക്കിള്‍ എം. മാത്യുവിന്റെ (54) സംസ്‌കാരം നവംബര്‍ ഒമ്പതിന്‌ ശനിയാഴ്‌ച ബോസ്റ്റണില്‍ നടത്തപ്പെടും. സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ രാവിലെ 10 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും (151 Village St, Medway, MA 02053) തുടര്‍ന്ന്‌ സെന്റ്‌ ജോസഫ്‌ സെമിത്തേരിയില്‍ ( Oakland St, Medway, MA 02053) സംസ്‌കാരം നടത്തുന്നതുമാണ്‌. നവംബര്‍ എട്ടിന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ 8 മണിവരെ Ginley Crowley ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. ( 3 Barber St, Medway, MA 0205) ഫോണ്‍: 508 533 8252. പാലാ ഉള്ളനാട്‌ പ്രവിത്താനം മുളകുന്നത്ത്‌ പരേതനായ മാത്യുവിന്റേയും, ഏലിയാമ്മയുടേയും മകനാണ്‌ പരേതന്‍. കടപ്ലാമറ്റം, ചാത്തനാട്‌ കുടുംബാംഗം മോളിയാണ്‌ ഭാര്യ. ക്രിസ്റ്റീന സ്റ്റാന്‍ലി മകളും, ഡെന്നീസ്‌ കൊല്ലപ്പള്ളി മരുമകനുമാണ്‌. സഹോദരങ്ങള്‍: തോമസുകുട്ടി (ഫിലാഡല്‍ഫിയ), മാത്തുക്കുട്ടി (ചെന്നൈ), കുറുവച്ചന്‍ (കോട്ടയം), മേരിക്കുട്ടി (തിരുനല്‍വേലി), ജോസുകുട്ടി (ഇറ്റലി). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഉമേഷ്‌ മുക്കുഴി (774 277 1052), റോയി മുളകുന്നം (847 363 0050).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More