You are Here : Home / USA News

നടി ഗ്രേസ്‌ കെല്ലിയുടെ പഴയ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്‌ 14 പൂച്ചകളെ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, November 07, 2013 01:17 hrs EST

പെന്‍സില്‍വാലിയ: അമേരിക്കന്‍ നടി ഗ്രേസ്‌ കെല്ലി കുട്ടിക്കാലം ചെലവഴിച്ച വീട്ടില്‍ നിന്നും മൃഗങ്ങളെ രക്ഷപ്പെടുത്തി. ക്രൂരമായ രീതിയില്‍ ദുരുപയോഗം ചെയ്‌തിരുന്ന 14 പൂച്ചകളെയും ഒരു പട്ടിയെയുമാണ്‌ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്‌. മൃഗക്ഷേമവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയാണ്‌ ഈ മൃഗങ്ങളെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്‌. ഒരു ചത്ത പൂച്ചയെയും ഇവിടെ നിന്നും കണ്ടെടുത്തു.

വൃദ്ധയായ ഒരു സ്‌ത്രീയാണ്‌ ഈ മൃഗങ്ങളെ സ്വന്തമാക്കിവെച്ചിരുന്നത്‌. കുറെക്കാലങ്ങളായി ഇത്തരത്തില്‍ പരാതികള്‍ തങ്ങള്‍ക്ക്‌ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ആ സ്‌ത്രീ പരിശോധിക്കാനെത്തുന്നവര്‍ക്കു മുന്നില്‍ വാതില്‍ തുറന്നു കൊടുത്തിരുന്നില്ലെന്നും പി.എസ്‌ പി സി എ വക്താവ്‌ ലിന്റെ ടോറെല്ലി പറഞ്ഞു. എന്നാല്‍ ഇത്തവണ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും ഒരു ചത്ത പൂച്ചയെ കണ്ടതിനെ തുടര്‍ന്ന്‌ സേര്‍ച്ച്‌ വാറന്റിന്‌ ഉത്തരവിടുകയായിരുന്നു. അങ്ങനെ നടത്തിയ തെരച്ചിലിലാണ്‌ ഇത്തരത്തില്‍ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്‌ കണ്ടെത്തിയത്‌. ഗ്രേസ്‌ കെല്ലിയുടെ പേരിനെക്കൂടി കളങ്കപ്പെടുത്തുന്നതായിരുന്നു സംഭവം. പെന്‍സില്‍വാലിയയിലെ പ്രശസ്‌തമായ കുടുംബത്തില്‍ ജനിച്ച ഗ്രേസ്‌ കെല്ലി മൊണാക്കോയിലെ രാജകുമാരനെയാണ്‌ വിവാഹം കഴ്‌ിച്ചത്‌. 1954 ല്‍ മികച്ച നടിക്കുള്ള അവാര്‍ഡ്‌ സ്വന്തമാക്കിയ ഗ്രേസ്‌ 1982 ല്‍ ഒരു കാര്‍ അപകടത്തില്‍ മരണമടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More