You are Here : Home / USA News

ഹൂസ്റ്റണില്‍ വിഷു ആഘോഷം ഏപ്രില്‍ 14-ന്

Text Size  

Story Dated: Thursday, April 11, 2019 10:37 hrs UTC

ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ ആചാരാനുഷ്ടാനങ്ങളോടെ വിഷു ആഘോഷിക്കുന്നു. ഏപ്രില്‍ പതിനാലാം തീയതി വെളുപ്പിന് 4.30 ന് നട തുറക്കുന്നതോടെ വിഷു പുലരി തുടങ്ങുകയായി. ശ്രീഗുരുവായൂരപ്പ ദര്‍ശനം കഴിഞ്ഞ് വിഷുക്കണിയും കണ്ട് വിഷുകൈനീട്ടവും വാങ്ങിക്കഴിഞ്ഞാല്‍ നാണയപ്പറ, കാഴ്ചക്കുല, പറ ഇടീല്‍, നെല്ല്, അരി, അവില്‍, മലര്‍, ശര്‍ക്കര തുടങ്ങിയവയാലുള്ള അന്‍പൊലി എന്നിവ രാവിലെ അഞ്ചു മണി മുതല്‍ ഉച്ചക്ക് 12 മണി വരെ നടത്തുന്നതാണ് ഈ വഴി പാടുകള്‍ ഭക്തര്‍ക്കും ചെയ്യുവാന്‍ സൗകര്യമുണ്ടായിരിക്കും കൂടാതെ ഗണപതി ഹോമം, ഉഷപൂജ, ശിവധാര തുടങ്ങിയ പൂജാദി കര്മ്മയങ്ങള്ക്ക് ശേഷം സത്യന്‍പിള്ള, രാജ് മോഹന്‍, ബിജു മോഹന്‍, പ്രസാദ് അയ്യര്‍ എന്നീ കലാകാരന്മാരുടെ ഭക്തി സാന്ദ്രമായ കൃഷ്ണഭക്തി ഗാന സുധയും, സര്വ്വോ പരി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഗണപതിക്ക് പ്രിയങ്കരവും അതിവിശിഷ്ടവും ഭക്തര്ക്ക് അനുഗ്രഹപ്രദവും അഭീഷ്ടകാര്യസിദ്ധി പ്രദവുമായ അപ്പം മൂടല്‍ എന്ന പ്രസിദ്ധമായ വളരെ അപൂര്‍വമായി നടത്തുന്ന ദൈവീകമായ ചടങ്ങും ശശിധരന്‍ നായരുടെ വകയായി ഉണ്ടായിരിക്കും എന്നു മാത്രമല്ല ആദ്യം വിഷുക്കണി കാണാന്‍ അമ്പലത്തിലെത്തുന്ന നൂറ്റിയന്‍പത് ഭക്തര്‍ക്ക് പേര് പറയാന്‍ ആഗ്രഹിക്കാത്ത ഒരു ഭക്തന്‍ വിശേഷാല്‍ വിഷുകൈനീട്ടവും നല്കുന്നു, തുടര്‍ന്നു വാദ്യമേളാദികളോടുകൂടിയ ഉച്ചപൂജക്കു ശേഷം വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിട്ടുണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 713 729 8994 or visit www.guruvayurappanhouston.org. വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.