You are Here : Home / USA News

ഡിട്രോയിറ്റ് ബാര്‍ബര്‍ ഷോപ്പില്‍ വെടിപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 07, 2013 06:54 hrs EST

ഡിട്രോയിറ്റ് : ഡിട്രോയിറ്റിലെ ബാര്‍ബര്‍ ഷോപ്പില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി ഡിട്രോയിറ്റ് പോലീസ് വക്താവ് കെല്ലി മൈനര്‍ പറഞ്ഞു. വെടിവെപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്ന് പോലീസ് ചീഫ് ജെയിംസ് ക്രേഗ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വെടിവെച്ചവരുടേതെന്ന് കരുതപ്പെടുന്ന രണ്ടു വാഹനങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വൈകിക്കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് 2 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അക്രമികള്‍ മുപ്പതോ നാല്‍പ്പതോ തവണ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷി പറഞ്ഞു. ബാര്‍ബര്‍ ഷാപ്പില്‍ രണ്ടുപേരുടെ മൃതദ്ദേഹം കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More