You are Here : Home / USA News

നാഷ്ണല്‍ എമര്‍ജസി പ്രഖ്യാപനത്തിനെതിരെ ആദ്യ ലൊസ്യൂട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 16, 2019 06:34 hrs UTC

വാഷിംഗ്ടണ്‍: മെക്‌സിക്കോ സതേണ്‍ ബോര്‍ഡര്‍ സുരക്ഷിതമാക്കുന്നതിന് അതിര്‍ത്തി മതില്‍ പണിയുന്നതിനാവശ്യമായി ഫണ്ടു കണ്ടെത്തുന്നതിന് പ്രസിഡന്റ് ട്രമ്പ് ഇന്ന് പ്രഖ്യാപിച്ച നാഷ്ണല്‍ എമര്‍ജന്‍സിക്കെതിരെ ആദ്യ ലൊസ്യൂട്ട് ലിബറല്‍ വാച്ച് ഡോഗ് ഗ്രൂപ്പ് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയായില്‍ ഫയല്‍ ചെയ്തു.

ട്രമ്പിന്റെ പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ടെക്‌സസ്സിലെ മൂന്ന് ഉടമകള്‍ക്ക് വേണ്ടിയാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. അതിര്‍ത്തിയിലുള്ള ഇവരുടെ ഭൂമി മതില്‍ കെട്ടുന്ന ആവശ്യത്തിനായി നാ്ഷ്ണല്‍ എമര്‍ജന്‍സിയുടെ പേരില്‍ പ്രതിഫലം നല്‍കാതെ പിടിച്ചെടുക്കുവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ലൊസ്യൂട്ട്.

 നേരത്തെ ട്രമ്പ് ആവശ്യപ്പെട്ടിരുന്ന 5.7 ബില്യണ്‍ ഡോളറിനുപകരം 8 ബില്യണാണ് 234 മൈല്‍ വാള്‍ നിര്‍മ്മിക്കുന്നതിന് എമര്‍ജന്‍സിയുടെ പേരില്‍ റിലീസ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത് വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പുതിയ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ട്രമ്പിന്റെ എമര്‍ജന്‍സി പ്രഖ്യാപനത്തിനെതിരെ  ശക്തമായ നിയമനടപടികള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാല്‍ മതില്‍നിര്‍മ്മാണത്തില്‍ നിന്നും പുറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.