You are Here : Home / USA News

ഫോമ വുമന്‍സ് ഫോറം പ്രഥമ സമ്മേളനം കലിഫോര്‍ണിയായില്‍

Text Size  

Story Dated: Friday, January 25, 2019 10:04 hrs EST

ലോസ് ആഞ്ചലസ്: ഫോമായുടെ വുമന്‍സ് ഫോറത്തിന്‍റെ പുതിയ റീജിയണല്‍ കമ്മറ്റിയുടെ പ്രഥമ സമ്മേളനം കാലിഫോര്‍ണിയായിലെ ലോസ് ആഞ്ചലസില്‍ വെച്ചു പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു. ഈ വരുന്ന ഇരുപത്തിയാറാം തീയതി ശനിയാഴ്ച വൈകിട്ട് ആറു മണിയ്ക്ക് ലേയ്ക് ഫോറസ്റ്റ് സിറ്റിയിലെ ഗോദാവരി ഓറഞ്ച് കൌണ്ടിയില്‍ വെച്ചു നടത്തുന്ന പൊതുസമ്മേളനത്തില്‍ റീജിയനില്‍ നിന്നുമുള്ള വിശിഷ്ടവ്യക്തികള്‍ മുഖ്യപ്രഭാഷണങ്ങള്‍ അവതരിപ്പിക്കും. ഫോമാ വുമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്സന്‍ രേഖ നായര്‍ മുഖ്യാതിഥിയായിരിക്കും. ഫോമായുടെ ഇതര റീജിയനുകളെ അപേക്ഷിച്ച്, രണ്ടു വനിതകള്‍ നാഷണല്‍ കമ്മിറ്റിയംഗങ്ങളുള്ള റീജിയന്‍ എന്ന പ്രത്യേകതയും ഈ റീജിയന് സ്വന്തമാണ്. ഈ പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്ന ഡോക്ടര്‍ സിന്ധു പിള്ളയും, ഫോമായുടെ യുവജന പ്രതിനിധി ഏഞ്ചല സുരേഷുമാണ് ഈ നാഷണല്‍ കമ്മറ്റിയംഗങ്ങള്‍. കാലിഫോര്‍ണിയ കേന്ദ്രമായി ആതുര ശുശ്രൂഷ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രശസ്സ്തിയാര്‍ജിച്ച ഡോക്ടര്‍ സിന്ധു പിള്ള, അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധയാണ്. ഏഞ്ചല സുരേഷ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ഥിയുമാണ്‌.

ഫോമാ വുമന്‍സ് ഫോറം ദേശീയ കമ്മറ്റിയംഗം ജിസ്സി തോമസ്‌, ഫോമാ റീജിയണല്‍ വുമന്‍സ് ഫോറം കണ്‍വീനര്‍ ജാസ്മിന്‍ പരോള്‍ എന്നിവരടങ്ങുന്ന ടീം ഫോമായുടെ വനിതാ ഫോറം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍, അമേരിക്കന്‍ മലയാളീ വനിതകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഫോമായുടെ വിംഗാണ് വുമൺസ് ഫോറം. അമേരിക്കന്‍ ഐക്യനാടുകളിലുടനീളം വ്യാപരിച്ചു കിടക്കുന്ന മലയാളീ സമൂഹത്തിലെ പ്രബുദ്ധരായ വനിതകളെ, ദേശീയ തലത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും, മുഖ്യധാരാ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലേക്ക് അവരോധിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ പ്രധാനലക്ഷ്യം. ഫോമായുടെ എല്ലാ റീജിയനുകളിലും ശക്തമായ അടിത്തറ പാകിയ ഈ ഫോറം ഫോമായുടെ തിലക കുറിയാണ് എന്നെടുത്തു പറയേണ്ടതുണ്ട്. http://fomaa.com/womens-forum/

(പന്തളം ബിജു തോമസ്‌)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More