You are Here : Home / USA News

ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ജനുവരി ഇരുപത്തിയാറിന്

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Thursday, January 24, 2019 05:35 hrs EST

ലോസ് ആഞ്ചലസ്: അമേരിക്കയുടെ പശ്ചിമഘട്ടത്തിലായി വ്യാപരിച്ചു കിടക്കുന്ന ഫോമായുടെ ഗോള്‍ഡന്‍ റീജിയനായ, വെസ്‌റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘടനവും, റീജിയണല്‍ വുമന്‍സ് ഫോറവും ജനുവരി ഇരുപത്തിയാറിന് ലോസ് ആഞ്ചലസില്‍ അരങ്ങേറും. കാലിഫോര്‍ണിയ ലേയ്ക് ഫോറസ്റ്റ് സിറ്റിയിലെ ഗോദാവരി ഓറഞ്ച് കൌണ്ടിയില്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, ഫുള്ളര്‍ടന്‍ സിറ്റി മുന്‍ മേയറും കൌണ്‍സില്‍ മെമ്പറുമായ ബ്രൂസ് വിറ്റേക്കാരും കൂടി ഒത്തൊരുമിച്ച് ഭദ്രദീപം കൊളുത്തി ഫോമായുടെ റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ വുമന്‍സ് ഫോറം പരിപാടിയില്‍, ഫോമാ വുമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്‌സന്‍ രേഖ നായര്‍ മുഖ്യാതിഥിയാരിക്കും. സെക്രെട്ടറി ജോസ് ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‌സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ജോയിന്റ് ട്രെഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, നാഷണല്‍ കമ്മറ്റിയംഗങ്ങളായ സിജില്‍ പാലയ്ക്കലോടി, ജോസ് വടകര, ഏഞ്ചല സുരേഷ്, റീജിയണല്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍), സെക്രെട്ടറി ടോജോ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വമേകും.

നക്ഷത്ര തിളക്കമുള്ള ലോസ് ആഞ്ചലസിന്റെ വിരിമാറില്‍ കൊണ്ടാടുന്ന ഫോമായുടെ ഈ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രോഗ്രാം കമ്മറ്റി എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വാദ്യമേളങ്ങളോടെ ആരംഭിക്കുന്ന ചടങ്ങുകള്‍, ഘോഷയാത്രയുടെ അകമ്പടിയോടെ ശനിയാഴ്ച വൈകിട്ട് കൃത്യം ആറു മണിയ്ക്ക് തുടക്കമാകും. കേരളതനിമയുള്ള വിവിധയിനം കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഫോമാ വില്ലജ് പദ്ധതിയിലേക്ക്, റീജിയനില്‍ നിന്നും സ്വരൂപിച്ച വീടുകളുടെ മൊത്തം തുകയും ഈ അവസരത്തില്‍ പദ്ധതിയുടെ നാഷണല്‍ ചെയര്‍മാനായ അനിയന്‍ ജോര്‍ജിന് കൈമാറും. ഇന്ത്യന്‍ റിപ്പബഌക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ ചടങ്ങില്‍ ഫോമായുടെ സമുന്നതരായ ദേശീയ നേതാക്കളും, റീജിയണിലെ എല്ലാ അംഗസംഘടനകളും, ഫോമാ നാഷണല്‍ കമ്മറ്റിയംഗങ്ങളും പങ്കെടുക്കന്നതായിരിക്കും. ഈ പരിപാടി ഒരു വന്‍പിച്ച വിജയമാക്കി തീര്‍ക്കുവാന്‍, ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നതായി RVP ജോസഫ് ഔസോ, ഡോക്ടര്‍ സിന്ധു പൊന്നാരത്ത്, സാം ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More