You are Here : Home / USA News

ജോഫ്രിന്‍ ജോസ് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, January 23, 2019 10:01 hrs EST

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ 2019-21 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജോഫ്രിന്‍ ജോസിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഷോബി ഐസക്ക് സെക്രട്ടറിയായും ബിനു ജോസഫ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഫ്രിന്‍ ജോസ് ഫോമയുടെ മുന്‍ ജോ.ട്രഷറര്‍ ആയും, ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും, ചേംബര്‍ ഓഫ് കോമേഴ്‌സ് ട്രൈസ്‌റ്റേറ്റ് സെക്രട്ടറിയായും, സാമൂഹിക സാംസ്‌കാരിക രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ്. മറ്റ് ഭാരവാഹികള്‍: തോമസ് മാത്യു(വൈസ് പ്രസിഡന്റ്), ടോംസി. തോമസ് (ജോ.സെക്രട്ടറി), സുരേഷ് നായര്‍(ജോ.ട്രഷറര്‍) എന്നിവരേയും, കമ്മറ്റി അംഗങ്ങളായി ബെന്‍ കൊച്ചീക്കാരന്‍ രാജേഷ് പിള്ള, മാത്യു പി.തോമസ്, ഷൈജു കളത്തില്‍, ബാബുരാജ് പിള്ള, നിഷാദ് ജോയി എന്നിവരേയും തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എല്ലാവരും മുന്‍ വൈ.എം.എ.യുടെ പ്രസിഡന്റുമാരായി സേവനം ചെയ്തവരാണ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി മുന്‍ പ്രസിഡന്റ് ഷിനു ജോസഫ്, പ്രദീപ് നായര്‍, മോട്ടി ജോര്‍ജ്, എന്‍.കെ.സോമന്‍, സഞ്ചു കുറുപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.

 

ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റൊറന്റില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പ്രദീപ് നായര്‍ അദ്ധ്യക്ഷതയില്‍ വഹിച്ചു. ട്രഷറര്‍ മോട്ടി ജോര്‍ജ് വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. ജോഫ്രിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ക്ക് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി, ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More