You are Here : Home / USA News

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 22, 2019 08:11 hrs EST

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 12 ശനിയാഴ്ച നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി. കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്തു അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച്. പ്രസിഡന്റ് ട്രംപ് ഒപ്പിച്ചു നിയമമാക്കിയ പുതിയ ടാക്‌സ് റൂളിന്റെ വിശദാംശങ്ങള്‍ ഡാലസിലെ പ്രമുഖ സിപിഎ ഹരിപിള്ള സെമിനാറില്‍ വിശദീകരിച്ചു. പുതിയ ടാക്‌സ് റൂള്‍ പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് ഹരിപിള്ള പറഞ്ഞു. ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫൈന്‍ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗിഫ്റ്റ് ആന്റ് ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്കും മറുപടി നല്‍കി. ചര്‍ച്ചയില്‍ ഐ വര്‍ഗീസ് ,ചെറിയാന്‍ ചൂരനാട്, രാജന്‍ ഐസക് ,ജെ. പി. ജോണ്‍, രാജന്‍ ചിറ്റാര്‍, സുരേഷ് അച്ച്യുതന്‍, ദീപാ ഉണ്ണി, ഗ്ലന്‍ണ്ട ജോര്‍ജ്, പ്രദീപ് നാഗനൂലില്‍, സി വി ജോര്‍ജ്, പീറ്റര്‍ നെറ്റോ, പി പി സൈമണ്‍ ,സെബാസ്റ്റ്യന്‍ പ്രാകുഴി, ഫ്രാന്‍സിസ് തടത്തില്‍ റോസമ്മ ജോര്‍ജ്, ബേബി കൊടുവത്തു തുടങ്ങിയവര്‍ പങ്കെടുത്തു. കേരള അസോസിയേഷന്‍ സെക്‌റട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More