You are Here : Home / USA News

മകന്റെ മത്തങ്ങ കട്ട കള്ളന് അമ്മ എഴുതി

Text Size  

Story Dated: Thursday, October 31, 2013 12:28 hrs EDT

വാഷിംഗ്‌ടണ്‍: മകന്റെ മത്തങ്ങ കട്ടെടുത്തതിന്‌ കള്ളന്‌ അമ്മയുടെ പ്രശംസ. വാഷിംഗ്‌ടണിലാണ്‌ ഇത്തരമൊരു രസകരമായ സംഭവം നടന്നത്‌. ബെക്കി റെയ്‌ന എന്ന സ്‌ത്രീയാണ്‌ തന്റെ മകന്റെ മത്തങ്ങ കട്ടെടുത്തതിന്‌ കള്ളന്‌ നന്ദി പ്രകടിപ്പിച്ചത്‌. കള്ളനെ കണ്ടു പിടിക്കാന്‍ സാധിക്കാത്തതിനാല്‍ തന്റെ വീടിനു പുറത്ത്‌ കള്ളനു വേണ്ടി ഒരു കത്തെഴുതി വെക്കുകയാണ്‌ ബെക്കി ചെയ്‌തത്‌.

ഒരു പോസ്‌റ്റര്‍ ബോര്‍ഡു തന്നെ ഇതിനായി അവര്‍ വീടിനു പുറത്തു സ്ഥാപിച്ചു. 29ാം തീയ്യതിയായിരുന്നു സംഭവം. ബെക്കിയുടെ മകന്‍ രണ്ടു വയസുകാരന്‍ ടോമിയുടെ മത്തങ്ങയാണ്‌ കള്ളന്‍ മോഷ്‌ടിച്ചത്‌. എന്റെ മകന്റെ മത്തങ്ങ മോഷ്‌ടിച്ച ആള്‍ക്ക്‌ എന്നു പറഞ്ഞാണ്‌ കത്ത്‌ ആരംഭിക്കുന്നത്‌.നീ പഠിപ്പിച്ച ജീവിതപാഠത്തിനു നന്ദി. ചില സമയത്ത്‌ യാതൊരു കാരണവുമില്ലാതെ ചില ആളുകള്‍ എന്തും ചെയ്യും എന്ന പാഠം എന്റെ മകനെ പഠിപ്പിക്കാന്‍ ഈ മോഷണം ഉപകരിക്കും-ബെക്കി കത്തില്‍ എഴുതുന്നു.

ഈ സ്ഥലത്ത്‌ മത്തങ്ങ മോഷണം പതിവാണ്‌. എന്നാല്‍ മോഷ്‌ടിച്ചയാള്‍ തന്റെ വീട്ടില്‍ 4 മത്തങ്ങയുണ്ടായിരുന്നതില്‍ ഒന്നു മാത്രമാണ്‌ മോഷടിച്ചതെന്ന്‌ ബെക്കി പറയുന്നു. ഏതായാലും ആ കത്ത്‌ വായിച്ച്‌ കള്ളന്‍ മനം മാറ്റം വന്ന കള്ളന്‍ മത്തങ്ങ തിരിച്ചുകൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More