You are Here : Home / USA News

ബോം റ്റിവിക്ക് പുതിയ ചാനലുകള്‍ - കേരളപിറവി സമ്മാനം

Text Size  

Story Dated: Thursday, October 31, 2013 06:09 hrs EDT

ഡാളസ് : കേരളപിറവി ദിനമായ നവംബര്‍ മൂന്നിന് പുതിയ ചാനലുകള്‍ ബോം റ്റി.വി. പ്രവാസി മലയാളികള്‍ക്ക് സമ്മാനിക്കുന്നു. ഇരുപത്തിനാല് മണിക്കൂറും സിനിമ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഏഷ്യാനെറ്റ് മൂവിചാനല്‍, സഫാരി, യാത്രാചാനല്‍, ബിസിനസ്സ് ചാനല്‍, റ്റി.വി. ടുഡൈ എന്നിവയാണ് ബോം റ്റിവി ഒരുക്കുന്ന കേരളപിറവി സമ്മാനം. ബബെസ്റ്റ് ഓഫ് മലയാളം എന്ന പേരില്‍ ഇന്റര്‍ നെറ്റിലൂടെ പ്രവാസി മലയാളികള്‍ക്ക് സൗജന്യമായി മലയാളം ടെലിവിഷന്‍ കാണുവാന്‍ അവസരം ഒരുക്കിയ ബോം റ്റി.വി. ഇന്ന് ലോകത്തെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കുന്ന വിതരണ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ബോം റ്റിവിക്ക് നല്‍കിവന്നിരുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി ബോംറ്റി.വി. നോര്‍ത്ത് അമേരിക്കാ പ്രൊപ്രൈറ്റര്‍ സണ്ണി മാളിയേക്കല്‍ അറിയിച്ചു. പത്രങ്ങള്‍ക്ക് വിതരണം ചെയ്ത വാര്‍ത്താകുറിപ്പിലാണ് സണ്ണി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More