You are Here : Home / USA News

ആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 01, 2018 03:16 hrs UTC

ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ്.മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ അണക്കര മരീയന്‍ റിട്രീറ്റ് സെന്‍റ്റര്‍ രക്ഷാധികാരി റവ .ഫാ.ഡോമിനിക് വാള് മനാല്‍ നയിച്ച കൃപാഭിഷേക ധ്യാനത്തിലും വിടുതല്‍ ശുശ്രുഷയിലും ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു.

ഷിക്കാഗോ നോര്‍ത്ത് സബര്‍ബനിലുളള വെസ്റ്റിന്‍ ഹോട്ടലില്‍ വച്ചു നാലു ദിവസങ്ങളിലായി നടത്തിയ റസിഡന്‍ഷ്യല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ധ്യാനത്തിന്റെ പ്രാരംഭ ദിനമായ നവംബര്‍ 23 തിങ്കളാഴ്ചയില്‍ നടന്ന വി. ബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വചനസന്ദേശം നല്‍കി കൃപാഭിഷേകം ഉദ്ഘാടനം ചെയ്തു.

അന്നു നടന്ന വി.ബലിയില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, ഫാ. ഡൊമിനിക് വളന്മനാല്‍ , ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.പോള്‍ ചാലിശ്ശേരി, ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.

വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിനങ്ങളില്‍ രാവിലെ 7 മണിക്കാരംഭിച്ച് വൈകിട്ട് 8 മണിവരെ ധ്യാനം തുടര്‍ന്നു. നോര്‍ത്ത് അമേരിക്കയിലെ വിവിധ ദേശങ്ങളില്‍ നിന്നും കാനഡായില്‍ നിന്നും നിരവധി ജനങ്ങള്‍ വാളംമ്‌നാല്‍ അച്ചന്റെ കൃപാഭിഷേക ധ്യാനത്തില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. ഏറെനാളത്തെ പ്രാര്‍ത്ഥന ഒരുക്കത്തോടെ അടുക്കും, ചിട്ടയോടെ നടന്ന ധ്യാനത്തിന് ചര്‍ച്ച് പ്രയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. നവംബര്‍ 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടു കൂടി ധ്യാനം സമാപിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.