You are Here : Home / USA News

ആര്‍ട്ട്‌ ലൗവേഴ്‌സ്‌ ഓഫ്‌ അമേരിക്ക (അല) രൂപീകൃതമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 30, 2013 07:20 hrs EDT

ന്യൂയോര്‍ക്ക്‌: ആര്‍ട്ട്‌ ലൗവേര്‍സ്‌ ഓഫ്‌ അമേരിക്ക (അല) എന്ന കലാ സാംസ്‌കാരിക സംഘടനയ്‌ക്ക്‌ അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്‌മ രൂപംനല്‌കി. സംഘടനയുടെ ഔദ്യോഗിക ഉദ്‌ഘാടനം നവംബര്‍മാസം പതിനാറാം തീയതി ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരങ്ങളെ തിരിച്ചുപിടിക്കുകയും അമേരിക്കന്‍ മലയാളികളുടെ പൊതുനന്മയും ജീവിതമൂല്യങ്ങളും ഉയര്‍ത്തിപിടിച്ചുകൊ ണ്ടുകലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്‌ സംഘടനയുടെ മുഖ്യലക്ഷ്യം. സാമൂഹികസാംസ്‌കാരിക മേഘലകളില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും സര്‍ക്കാരുകളുടെസഹ കരണത്തോടുകൂടി കാലോചിതമായ ഇടപെടലുകള്‍ നടത്തുവാന്‍ സംഘടന ഉദ്ദേശിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പൊതുവേദിയൊരുക്കുക ,മലയാളഭാഷയും കേരളീയ സംസ്‌കാരവും പുതുതലമുറയ്‌ക്ക്‌ പകര്‍ന്ന്‌ നല്‌കുക , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ്‌ സംഘടനയുടെ ഇതര പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ .കെ. വി വേലായുധന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More